Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 9:34 AM GMT Updated On
date_range 13 Jun 2017 9:34 AM GMTകൊച്ചി മെട്രോ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന്
text_fieldsbookmark_border
കൊച്ചി: കൊച്ചി മെട്രോ റെയിൽ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഉദ്ഘാടന സമയവും മെട്രോയിലെ യാത്രയും സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസാണ് കെ.എം.ആർ.എല്ലിനെ അറിയിച്ചത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്യുമെന്നും ഓഫിസ് സ്ഥിരീകരിച്ചു. മെട്രോ യാത്രയിൽ പ്രധാനമന്ത്രിയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു, ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, കെ.വി. തോമസ് എം.പി, കൊച്ചി മെട്രോ റെയിൽ കോർപറേഷൻ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് എന്നിവരുമുണ്ടാകുമെന്നാണ് അറിയുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിന് ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരാനിരിക്കുകയാണ്. കഴിഞ്ഞദിവസം ജില്ല കലക്ടറുടെ നേതൃത്വത്തിൽ യോഗം നടത്തിയിരുന്നു. വെലിങ്ടണ് ഐലന്‍ഡിലെ നാവിക വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തുമെന്നാണ് അറിയുന്നത്. നാവികത്താവളത്തിലെയോ നഗരത്തിലെയോ അതിഥി മന്ദിരത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്നാണ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഉദ്ഘാടനച്ചടങ്ങ്. ക്ഷണിതാക്കളായ 3500 പേരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story