Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2017 5:32 AM GMT Updated On
date_range 2017-12-31T11:02:59+05:30കായംകുളം നിലയത്തിെൻറ ഉൽപാദനശേഷി വർധിപ്പിക്കും
text_fieldsഹരിപ്പാട്: കായംകുളം താപവൈദ്യുതി നിലയത്തിെൻറ ഉൽപാദനശേഷി 2032ഓടെ 1,30,000 മെഗാവാട്ട് ആയി ഉയർത്തുമെന്ന് എൻ.ടി.പി.സി ജനറൽ മാനേജർ കുനാൽ ഗുപ്ത വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിലയം ഇതിനായുള്ള പ്രവർത്തനങ്ങളുടെ പാതയിലാണ്. സൗരോർജ വൈദ്യുതി ഉൽപാദനത്തിലും പുതിയ ചുവടുവെപ്പിലാണ്. നിലയത്തിലെ ആഭ്യന്തര ആവശ്യവുമായി ബന്ധപ്പെട്ട് നിലവിൽ 100 കിലോവാട്ട് ജല-സൗരോർജ പദ്ധതി പ്രകാരം ഉൽപാദിപ്പിക്കുന്നുണ്ട്. 75 കിലോവാട്ട് സൗരോർജ വൈദ്യുതികൂടി ഉടൻ ഉൽപാദിപ്പിക്കും. 60 കിലോവാട്ട് ഫ്ലോട്ടിങ് സൗരോർജ പദ്ധതിയും 15 കിലോവാട്ട് കരയിലെ സൗരോർജ പദ്ധതിയുമായിരിക്കും. ഇത് വാണിജ്യാടിസ്ഥാനത്തിൽ കെ.എസ്.ഇ.ബിക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ കായംകുളം താപനിലയത്തിൽനിന്ന് കെ.എസ്.ഇ.ബിക്ക് വൈദ്യുതി നൽകുന്നില്ല. രണ്ടുവർഷമായി നിലയം അടച്ചിട്ടിരിക്കുകയാണ്. നിലയത്തിൽനിന്ന് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങാൻ തയാറാകാത്തതാണ് കാരണം. താപനിലയത്തിൽ ഉൽപാദിപ്പിക്കുന്ന നാഫ്ത അധിഷ്ഠിത വൈദ്യുതിക്ക് വില കൂടുതൽ നൽകണം എന്നതിനാലാണ് വാങ്ങാത്തത്. എന്നാൽ, കെ.എസ്.ഇ.ബി എപ്പോൾ വൈദ്യുതി ആവശ്യപ്പെട്ടാലും നൽകാൻതക്കവണ്ണം നിലയം സജ്ജമാണെന്നും ജനറൽ മാനേജർ പറഞ്ഞു. ഗ്രാമീണ വികസന പ്രവർത്തനങ്ങളുമായായി ബന്ധപ്പെട്ട് എൻ.ടി.പി.സി വിവിധ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്. വാർത്തസമ്മേളനത്തിൽ എച്ച്.ആർ മാനേജർ തോമസ് വർക്കി, ഉദ്യോഗസ്ഥരായ കെ.എം. രാമകൃഷ്ണൻ, വി. കൃഷ്ണകുമാർ, സുബിഷ, അനിൽകുമാർ എന്നിവരും പങ്കെടുത്തു.
Next Story