Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2017 5:35 AM GMT Updated On
date_range 2017-12-30T11:05:59+05:30അശാസ്ത്രീയ നഗരസഭ മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന് സി.പി.ഐ പറവൂർ മണ്ഡലം സമ്മേളനം
text_fieldsപറവൂർ: പറവൂരിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജനപ്രതിനിധികളെയും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരെയും െറസിഡൻറ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി പ്രതിനിധികളെയും ഉൾപ്പെടുത്തി സബ് കമ്മിറ്റി രൂപവത്കരിച്ച് അടിയന്തരമായി ചർച്ച ചെയ്ത് പുതിയ മാസ്റ്റർ പ്ലാൻ ഉണ്ടാക്കണമെന്ന് സമ്മേളനം പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. പാർട്ടിയുടെ 23ാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടത്തുന്ന മണ്ഡലം സമ്മേളനം പറവൂർ ടൗൺ ഹാളിൽ ആരംഭിച്ചു. രാവിലെ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം കെ.സി. പ്രഭാകരൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന എക്സി. കമ്മിറ്റി അംഗം പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പാർട്ടി ദേശീയ കൗൺസിൽ അംഗം കമല സദാനന്ദൻ, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, പാർട്ടി സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.എം. ദിനകരൻ, കെ.കെ. അഷറഫ്, സി.വി. ശശി, എം.ടി. നിക്‌സൺ, അരുൺ, കെ.ബി. അറുമുഖൻ, എ.കെ. സുരേഷ് എന്നിവർ സംസാരിച്ചു.
Next Story