Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2017 5:36 AM GMT Updated On
date_range 29 Dec 2017 5:36 AM GMTറെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
text_fieldsbookmark_border
കൊച്ചി: റെയിൽവേ സ്റ്റേഷനുകളിൽ ഉബർ, ഒെല ഒാൺലൈൻ കമ്പനികൾ കിയോസ്കുകൾ സ്ഥാപിച്ച് അവിടെനിന്ന് ടാക്സി ബുക്ക് ചെയ്ത് യാത്രക്കാരെ കയറ്റിവിടുന്ന നടപടിക്കെതിരെ എറണാകുളം മണ്ഡലം കമ്മിറ്റി എ.െഎ.ടി.യു.സിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. റെയിൽവേ സ്റ്റേഷനുകളിൽ സർക്കാർ തീരുമാനിച്ച െഫയർ സ്റ്റേജിെൻറ അടിസ്ഥാനത്തിൽ പ്രീ പെയ്ഡ് സംവിധാനം നിലനിൽക്കുന്നിടത്ത് ഒാൺലൈൻ കിയോസ്കുകൾ സ്ഥാപിച്ചത് ഒാേട്ടാ തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിനിടയാക്കുമെന്ന് ഉന്നയിച്ചായിരുന്നു മാർച്ച്. എ.െഎ.ടി.യു.സി ജില്ല ജോയൻറ് സെക്രട്ടറി എം.പി. രാധാകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പി.എ. ജിറാർ സ്വാഗതം പറഞ്ഞു. ഇ.എം. സുനിൽകുമാർ, സജിനി തമ്പി, പി.െക. ജോഷി, ബിനു വർഗീസ്, എം.എസ്. രാജു, വി.എസ്. ഷമീർ, ടി.എ. അഷറഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story