Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസുഭദ്രാമ്മയെ ആദരിച്ചു

സുഭദ്രാമ്മയെ ആദരിച്ചു

text_fields
bookmark_border
കൊച്ചി: ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായത്തിലെ 100 വയസ്സ് തികച്ച എറണാകുളത്ത് കലൂർ ദേശാഭിമാനി ജങ്ഷനിൽ പോണോത്ത് വീട്ടിൽ സുഭദ്ര അമ്മൂമ്മയെ ജി.എസ്.എസ് സംഘത്തി​െൻറ ആഭിമുഖ്യത്തിൽ കമ്മിറ്റി അംഗങ്ങൾ ആദരിച്ചു. ജി.എസ്.എസ് സംഘം പ്രസിഡൻറ് എൻ.കെ. പ്രഭാകര നായ്ക്ക് പൊന്നാട അണിയിക്കുകയും വൈസ് പ്രസിഡൻറ് ജി. ഗോപാല ഷേണായ് സ്നേഹോപഹാരം നൽകുകയും ചെയ്തു. സെക്രട്ടറി പ്രഫ. കെ.കെ. ഹരി പൈ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഉപഹാരങ്ങൾ നൽകി. പുതുവത്സരാഘോഷം: വാഹനപരിശോധന കർശനമാക്കും കൊച്ചി: പുതുവത്സരാേഘാഷത്തോടനുബന്ധിച്ച് 31ന് രാവിലെ മുതൽ കൊച്ചി നഗരത്തിൽ വാഹന പരിേശാധന കർശനമാക്കും. ഇതിന് പൊലീസും മോേട്ടാർ വെഹിക്കിൾ ഡിപ്പാർട്മ​െൻറും ചേർന്ന് സ്പെഷൽ സ്ക്വാഡുകളും മൊബൈൽ യൂനിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. നഗരത്തി​െൻറ കവാടങ്ങളിലും പ്രധാനവും അപ്രധാനവുമായ എല്ലാ സ്ഥലങ്ങളിലും കർശന മിന്നൽ പരിശോധന നടത്തും. അമിത ശബ്ദത്തിലും വേഗത്തിലും പോകുന്നവർ, മദ്യപിച്ച് വാഹനം ഒാടിക്കുന്നവർ, അനുവദനീയമായ എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ വഹിച്ചുകൊണ്ടുപോകുന്ന വാഹനങ്ങൾ തുടങ്ങി മോേട്ടാർ വാഹനനിയമം ലംഘിക്കുന്ന എല്ലാ വാഹനങ്ങൾക്കെതിരെയും ഉടൻ ലൈസൻസും പെർമിറ്റും റദ്ദാക്കൽ തുടങ്ങിയ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story