Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമീരക്കും വർഷക്കും...

മീരക്കും വർഷക്കും വീടൊരുങ്ങുന്നു

text_fields
bookmark_border
പൂച്ചാക്കൽ: വിധവയും രോഗിയുമായ യുവതിക്കും ഏക മകൾക്കും താമസിക്കാൻ സുരക്ഷിതമായ വീടൊരുക്കാൻ പള്ളിപ്പുറം ആദരം സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും സാമൂഹിക പ്രവർത്തകനുമായ ഒ.സി. വക്കച്ച​െൻറ നേതൃത്വത്തിൽ ശ്രമം. പള്ളിപ്പുറം ചാക്കോംപള്ളി പരേതനായ സനിൽകുമാറി​െൻറ ഭാര്യ മീരക്കും മകൾ വർഷക്കുമാണ് സഹായം ലഭിക്കുക. ഒറ്റമുറി മാത്രമുള്ള, അടച്ചുറപ്പില്ലാത്ത കൂരയിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. ഭർത്താവ് സനിൽകുമാർ നാലുവർഷം മുമ്പാണ് മരിച്ചത്. വൈറ്റിലയിൽ ഹോട്ടലിലെ ജീവനക്കാരിയായിരുന്ന മീര ഞരമ്പ് സംബന്ധമായ രോഗം പിടിപെട്ട് മാസങ്ങളോളം കിടപ്പിലായിരുന്നു. വൈറ്റിലക്ക് സമീപം സ്വകാര്യ സ്കൂളിലാണ് നാലാംക്ലാസുകാരിയായ വർഷ പഠിക്കുന്നത്. വീടിനായി പഞ്ചായത്തി​െൻറ പദ്ധതിയിൽ അംഗമാണെങ്കിലും അത് ലഭിക്കാൻ ഏറെ വൈകുമെന്ന് അറിയുന്നു. ഓരോ ഘട്ടവും നിർമിച്ച് കഴിഞ്ഞാൽ മാത്രേമ പണം ലഭിക്കുകയുമുള്ളൂ. അതിന് മീരക്ക് നിവൃത്തിയില്ല. പലരുടെയും സഹായത്തോടെയാണ് ജീവിതം മുന്നോട്ടുപോകുന്നത്. വീടുനിർമാണം നടത്താൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മീരയെയും വർഷയെയും വീട്ടിലെത്തി കണ്ട് ഒ.സി. വക്കച്ചൻ അറിയിച്ചു. പള്ളിപ്പുറത്ത് ചകിരി യൂനിറ്റിന് തീപിടിച്ചു പൂച്ചാക്കൽ: പള്ളിപ്പുറം വ്യവസായ വികസന കേന്ദ്രത്തില്‍ പ്രവര്‍ത്തനം നിലച്ച ചകിരി യൂനിറ്റിന് തീപിടിച്ചു. കഴിഞ്ഞദിവസം വൈകുന്നേരം 4.30ഓടെയാണ് സംഭവം. തീയിട്ടാതാകാമെന്നാണ് പൊലീസി​െൻറ പ്രാഥമിക നിഗമനം. മലബാര്‍ സിമൻറ്സ് ഗ്രൈൻറിങ് യൂനിറ്റിന് വടക്കുവശമുള്ള 'ഗോള്‍ഡന്‍ ഫൈബര്‍ ടെക്' എന്ന ചകിരി ഉൽപാദന യൂനിറ്റാണ് കത്തിയത്. കൂട്ടിയിട്ടിരുന്ന ചകിരിച്ചോറും ഉണങ്ങിയ മടലുകളും കത്തിയതിനെ തുടര്‍ന്ന് യൂനിറ്റിലെ യന്ത്രഭാഗങ്ങളും ഭാഗികമായി കത്തിനശിച്ചു. പച്ചത്തൊണ്ടില്‍നിന്ന് ചകിരി ഉൽപാദിപ്പിക്കുന്ന യൂനിറ്റ് 2008-ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍, തൊണ്ടി​െൻറ ലഭ്യതക്കുറവിനെ തുടര്‍ന്ന് ഒരു വര്‍ഷമായി പ്രവര്‍ത്തനമില്ലായിരുന്നു. ഇതിനോട് ചേര്‍ന്ന് തീപിടിക്കേണ്ട സാഹചര്യങ്ങളൊന്നും ഇല്ലാത്തതിനാലാണ് കത്തിച്ചതാകാം എന്ന നിഗമനത്തിലെത്തിയത്. ചേര്‍ത്തല അഗ്നിശമന സേനയിലെ അസിസ്റ്റൻറ് സ്റ്റേഷന്‍ ഓഫിസര്‍ പ്രസാദി​െൻറ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. നാശനഷ്ടം കണക്കാക്കിയിട്ടില്ല. തൊഴിൽ സംരംഭത്തിന് തുടക്കം വടുതല: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായി കുടുംബശ്രീയുടെ മേൽനോട്ടത്തിൽ രാജഗിരി കോളജ് വഴി നടപ്പാക്കിവരുന്ന ഡി.ഡി.യു-.ജി.കെ.വൈ തൊഴിൽ സംരംഭത്തിന് ജില്ലയിൽ തുടക്കം. വടുതലയിലെ അക്ഷയ കേന്ദ്രത്തിനോട് ചേർന്നാണ് ക്ലാസുകൾ ആരംഭിച്ചത്. 18നും 35നും ഇടയിൽ പ്രായമുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് സർക്കാർ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വിവിധ തൊഴിലുകൾക്കുള്ള പരിശീലനമാണ് ഇവിടെ നൽകുന്നത്. എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡൻറ് ആബിദ അസീസ് അധ്യക്ഷത വഹിച്ചു. ഡി.ഡി.യു-.ജി.കെ.വൈ സംസ്ഥാന കോ-ഓഡിനേറ്റർ കെ.കെ. ഷാജു പദ്ധതി വിശദീകരിച്ചു. വാർഡ് അംഗം വി.എ. രാജൻ, ജില്ല കോ-ഓഡിനേറ്റർ സുമ ഈപ്പൻ, അക്ഷയ ജില്ല കോ-ഓഡിനേറ്റർ ബെർലി തോമസ്, അശോക് കുമാർ എന്നിവർ സംസാരിച്ചു. ജോഷി വർഗീസ് സ്വാഗതവും അബ്ദുൽ ഷിയാസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story