Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതിരുവൈരാണിക്കുളം...

തിരുവൈരാണിക്കുളം മഹോത്സവം: ഓൺലൈൻ ബുക്കിങ് ആരംഭിച്ചു

text_fields
bookmark_border
കാലടി: തിരുവൈരാണിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ദർശനത്തിന് ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. www.thiruvairanikulamtemple.org വെബ്സൈറ്റ് സന്ദർശിച്ച് വെർച്വൽ ക്യൂ ബുക്കിങ് എന്ന കോളത്തിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് നിശ്ചിത കോളത്തിൽ ബുക്ക് ചെയ്യുന്ന വ്യക്തിയുടെ മൊബൈൽ നമ്പർ കൊടുത്താൽ ഒ.ടി.പി (വൺ ടൈം പാസ്വേർഡ്) നമ്പർ ലഭിക്കും. മൊബൈലിൽ എസ്.എം.എസ് ആയി ലഭിക്കുന്ന ഇൗ നമ്പർ ഉപയോഗിച്ച് ബുക്കിങ് പേജിൽ പ്രവേശിച്ച് വിവരങ്ങൾ ചേർക്കണം. തുടർന്ന് ദർശന സമയം െതരഞ്ഞെടുക്കാം. ഓൺലൈൻ ടോക്കണുകൾ പ്രിൻറ് എടുക്കുകയോ സേവ് ചെയ്തു സൂക്ഷിക്കുകയോ വേണം. ദർശന സമയത്ത് ടോക്കൺ പകർപ്പും ബുക്ക് ചെയ്ത ആളുടെ തിരിച്ചറിയൽ രേഖയും കൊണ്ടുവരണം. സൗജന്യമാണ് ഈ സേവനം. ഒരാൾക്ക് പരമാവധി ആറു പേരെ മാത്രമെ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. ജനുവരി ഒന്നിന് മഹോത്സവം തുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story