Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2017 5:39 AM GMT Updated On
date_range 27 Dec 2017 5:39 AM GMTആലങ്ങാട് കെ.എസ്.ഇ.ബി ഓഫിസും പരിസരവും ശുചീകരിച്ചു
text_fieldsbookmark_border
ആലങ്ങാട്: ആലങ്ങാട് സെൻറ് മേരീസ് എൽ.പി സ്കൂളിൽ നടക്കുന്ന എൻ.എസ്.എസ് ക്യാമ്പിൽ പങ്കെടുക്കുന്ന പറവൂർ ഗവ. എച്ച്.എസ്.എസ് വിദ്യാർഥിനികൾ ആലങ്ങാട് കെ.എസ്.ഇ.ബി ഓഫിസും പരിസരവും ശുചീകരിച്ചു. കെ.എസ്.ഇ.ബി സബ് എൻജിനീയർ കെ.എം. സ്മിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.എസ്. ജഗദീശൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് കോഒാഡിനേറ്റർ സിനി ആൻറണി, ബി. സനില, കെ.എ. ഷാര എന്നിവർ സംസാരിച്ചു. ഇരവിപുരം അഞ്ചാം വാർഡിലെ 25 വീടുകളിൽ അടുക്കളത്തോട്ടത്തിന് ക്യാമ്പ് അംഗങ്ങൾ നിലമൊരുക്കി. ക്യാമ്പ് 29ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story