Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.എച്ച് ഫുട്​ബാൾ:...

സി.എച്ച് ഫുട്​ബാൾ: -അമ​േച്വഴ്​സ് ആലുവക്ക് കിരീടം

text_fields
bookmark_border
മട്ടാഞ്ചേരി: 34-ാമത് സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഫുട്ബാൾ ഫൈനൽ മത്സരത്തിൽ ലീഡേഴ്സ് ഫുട്ബാൾ അക്കാദമിയെ അമേച്വഴ്സ് ആലുവ ആറിനെതിരെ ഏഴ് ഗോളിന് പരാജയപ്പെടുത്തി കിരീടം നേടി. അത്യന്തം വാശിയേറിയ മത്സരത്തിൽ മുഴുസമയം ഇരുടീമും ഓരോ ഗോൾ വീതമടിച്ച് സമനിലയിലായതിനെത്തുടർന്ന് ടൈബ്രേക്കറിലാണ് വിജയികെള തീരുമാനിച്ചത്. അമേച്വഴ്സിനുവേണ്ടി ടി.ടി. സുനിലും ലീഡേഴ്സിനുവേണ്ടി അനി ദേവുമാണ് ആദ്യ ഗോളുകൾ നേടിയത്. ടൂർണമ​െൻറിലെ മികച്ച കളിക്കാരനായി ടി.ടി. സുനിലും (അമേച്വഴ്സ്), മികച്ച ഡിഫൻഡർ ആയി അഖിലും (അമേച്വഴ്സ്) മികച്ച ഗോൾകീപ്പറായി ശബരീദാസും (ലീഡേഴ്സ്) തെരെഞ്ഞടുക്കപ്പെട്ടു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സൻ ഷൈനി മാത്യു കളിക്കാരെ പരിചയപ്പെട്ടു. സമാപനച്ചടങ്ങിൽ കെ.ജെ. മാക്സി എം.എൽ.എ സമ്മാനദാനം നടത്തി. ടൂർണമ​െൻറ് കമ്മിറ്റി ജനറൽ കൺവീനർ സി.എ. നാസർ, കൺവീനർ പി.എം. ഹമീദ്, കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ്, ഫുട്ബാൾ കോച്ച് ടി.എ. ജാഫർ, മുസ്ലിം ലീഗ് ജില്ല ട്രഷറർ എൻ.കെ. നാസർ, മുഹമ്മദ് അഷ്റഫ്, വി.എം. ശംസുദ്ദീൻ, ജോസഫ് ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story