Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅമിത പലിശ ഈടാക്കി പണം...

അമിത പലിശ ഈടാക്കി പണം നൽകുന്ന രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കടുങ്ങല്ലൂർ: അമിത പലിശ ഈടാക്കി പണം നൽകുന്ന രണ്ടുപേരെ െപാലീസ് പിടികൂടി. കൊങ്ങോർപ്പിള്ളി, പാനായിക്കുളം, പടിഞ്ഞാറേ കടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ബിനാനിപുരം െപാലീസ് നടത്തിയ റെയ്‌ഡിൽ കൊങ്ങോർപ്പിള്ളി സ്വദേശി ജോസ് മാനാടൻ (47), പാനായിക്കുളം സ്വദേശി അയ്യപ്പൻകുട്ടി (64) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 25,000രൂപ, പ്രോമിസറി നോട്ടുകൾ, ബ്ലാങ്ക് ചെക്കുകൾ, മുദ്രപ്പത്രങ്ങൾ, എട്ടോളം വാഹനങ്ങളുടെ രേഖകൾ എന്നിവ പിടിച്ചെടുത്തു. പുലർച്ച ആറോടെ ആരംഭിച്ച പരിശോധന ഉച്ചവരെ നീണ്ടു. എറണാകുളം റേഞ്ച് ഐ.ജി പി. വിജയ‍​െൻറ നിർദേശാനുസരണം റൂറൽ െപാലീസ് മേധാവി എ.വി. ജോർജി​െൻറ മേൽനോട്ടത്തിലായിരുന്നു പരിശോധന. പിടികൂടിയവരെ മണി ലെൻഡിങ് ആക്ട്, എസ്ഓർബിറ്റൻഡ് ആക്ട് എന്നിവ പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയതായി ബിനാനിപുരം എസ്.ഐ മുഹമ്മദ് ബഷീർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story