Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2017 5:02 AM GMT Updated On
date_range 24 Dec 2017 5:02 AM GMTഅനുസ്മരണം
text_fieldsbookmark_border
മരട്: വൈറ്റില മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ കെ. കരുണാകരൻ കെ.പി.സി.സി സെക്രട്ടറി എം. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.എക്സ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡോ. ചാൾസ് ഡയസ്, നോബർട്ട് അടിമുറി, ജോണി പി. ആൻറണി, എം. മുരളി, എൻ.കെ. വേണുഗോപാൽ, മെൽക്കം ഓസ്റ്റിൻ, ജേക്കബ് മാളിയേക്കൽ എന്നിവർ സംസാരിച്ചു. കുമ്പളം: യൂത്ത് കോൺഗ്രസ് കുമ്പളം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാടവനയിൽ കെ. കരുണാകരെൻറ ഏഴാം ചരമവാര്‍ഷിക ദിനാചരണം നടത്തി. രോഗികൾക്ക് പാലിയേറ്റിവ് പ്രവർത്തകരുടെ സാന്ത്വനം കുമ്പളം: കിടപ്പുരോഗികൾക്ക് ആശ്വാസമായി കുമ്പളം പഞ്ചായത്ത് പാലിയേറ്റിവ് വിഭാഗത്തിെൻറ ക്രിസ്മസ് സമ്മാനം. സാന്ത്വന പരിചരണത്തിെൻറ ഭാഗമായി രോഗികൾക്ക് വിതരണം ചെയ്യാനുള്ള സമ്മാനങ്ങളാണ് കുമ്പളം പഞ്ചായത്തിൽ വെച്ച് കൈമാറിയത്. പഞ്ചായത്ത് പ്രസിഡൻറ് ഷേർളി ജോർജ് ഹെൽത്ത് ഇൻസ്പെക്ടർ എം.വി. സാബുവിന് സമ്മാനങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. ഫാബിദ് ഖാൻ, സെക്രട്ടറി കെ.പി. അംബിക, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ഡി. ദീപക്, പി.ആർ. പ്രശാന്ത് പാലിയേറ്റിവ് പ്രവർത്തകരായ സീന വിനോദ്, ടി.ജി. മഹേഷ്, സീന രാജു, എൻ.ഇ. പീറ്റർ എന്നിവർ പങ്കെടുത്തു. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story