Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആസാദിയില്‍ ക്രിസ്‌മസ്‌...

ആസാദിയില്‍ ക്രിസ്‌മസ്‌ ആഘോഷം

text_fields
bookmark_border
(പടം) കൊച്ചി: ഏഷ്യന്‍ സ്‌കൂള്‍ ഓഫ്‌ ആര്‍ക്കിടെക്‌ചര്‍ ആന്‍ഡ്‌ ഡിസൈന്‍ ഇന്നവേഷന്‍സില്‍ (ആസാദി) നടന്ന ക്രിസ്‌മസ്‌ ആഘോഷം മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ കൊച്ചി രൂപത മെത്രാപ്പോലീത്ത യാക്കോബ്‌ മാര്‍ ഐറേനിയോസ്‌ ഉദ്‌ഘാടനം ചെയ്‌തു. ഭാഗ്യനാഥി​െൻറ സ്‌മരണാര്‍ഥം ആസാദിയില്‍ പണികഴിപ്പിച്ച പുതിയ ഡിസൈന്‍ സ്റ്റുഡിയോ അദ്ദേഹത്തി​െൻറ വിധവ ആശ ഭാഗ്യനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. തങ്ങള്‍ നിര്‍മിച്ച ക്രിസ്‌മസ്‌ കരകൗശല വസ്‌തുക്കളുടെ വില്‍പനയിലൂടെ ലഭിച്ച തുക ആസാദിയിലെ വിദ്യാര്‍ഥികള്‍ ചടങ്ങില്‍ ജനസേവ ശിശുഭവന്‌ കൈമാറി. (പടം) ശ്രീനാരായണ ധർമ പഠനശിബിരത്തിന് തുടക്കം കൊച്ചി: ഗുരുദേവ സത്‌സംഗം സംഘടിപ്പിക്കുന്ന 15ാമത് ശ്രീനാരായണ ധർമ പഠന ശിബിരം പാലാരിവട്ടം ശ്രീരാജരാജേശ്വരി ക്ഷേത്ര ഹാളിൽ ആരംഭിച്ചു. ഡോ. എൻ. ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ഇ.ടി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.എൻ. മുരളീധരൻ, എം.കെ. മുരളീധരൻ, കെ.എസ്. രാമചന്ദ്രൻ, സാവിത്രി മോഹനൻ, ടി.ആർ. ജനാർദനൻ, സുജിത്, കെ.എൻ. ചന്ദ്രൻ, സീമന്തിനി, അഭിലാഷ് മാംഗനയിൽ, രാമകൃഷ്ണൻ മങ്ങമ്മൽ, ഡോ. കാർത്യായനി, എം.കെ. രാജൻ, സൗദാമിനി ഗോപി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഗിരിജ രവി സ്വാഗതവും വി.കെ. അനിൽകുമാർ നന്ദിയും പറഞ്ഞു. 25ന് വൈകീട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. കരുണാകരൻ അനുസ്മരണം കൊച്ചി: കേരള കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് ലീഡർ കെ. കരുണാകരൻ അനുസ്മരണം നടത്തി. സംസ്ഥാന പ്രസിഡൻറ് കെ.പി. തമ്പി കണ്ണാടൻ കെ.കെ.എൻ.ടി.സി കെട്ടിടത്തിലെ കെ.പി. എൽസേബിയൂസ് സ്മാരക ഹാളിൽ പുഷ്പാർച്ചന നടത്തി. എം.എം. രാജു അധ്യക്ഷത വഹിച്ചു. ജോസ് കപ്പിത്താൻ പറമ്പിൽ, എൻ.എം. മൈക്കിൾ, കെ.ഡി. ഫെലിക്സ്, ടി.കെ. രമേശൻ, ജെസി ഡേവിഡ്, സലോമി ജോസഫ്, സാംസൺ അറക്കൽ, കെ.എം. ജോർജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story