Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2017 5:38 AM GMT Updated On
date_range 19 Dec 2017 5:38 AM GMTദമ്പതികളെ വീടുകയറി ആക്രമിച്ച മൂന്ന് പ്രതികൾ അറസ്റ്റിൽ
text_fieldsbookmark_border
ചെങ്ങന്നൂർ: മാന്നാറിൽ വീടുകയറി ദമ്പതികളെ മർദിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിക്കാട് പുത്തൻമoത്തിൽ അനിൽകുമാറിനെയും (48) ഭാര്യയെയും ഏപ്രിൽ 21ന് രാത്രി 11.30ഒാടെയാണ് മർദിച്ചത്. കേസിൽ ഒന്ന്, മൂന്ന്, നാല് പ്രതികളായ തിരുവല്ല കടപ്ര പരുമല കോട്ടക്കമാലിൽ കോളനിയിൽ സുധി (22), സുഭാഷ് (35), അപ്പു എന്ന് വിളിക്കുന്ന നിധീഷ് (25) എന്നിവരെയാണ് എസ്.ഐ റെജൂബ് ഖാെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഒന്നാംപ്രതിയെ പുളിക്കീഴ് ബിവറേജസ് കവലയിൽനിന്നും മറ്റു രണ്ടുപേരെ അവരുടെ വീടുകളിൽ നിന്നുമാണ് പിടികൂടിയത്. അഞ്ചാംപ്രതിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാംപ്രതി വിഷ്ണു ഒളിവിലാണ്. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story