Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2017 5:35 AM GMT Updated On
date_range 19 Dec 2017 5:35 AM GMTഎക്യുമെനിക്കൽ റാലിയും കരോൾ മത്സരവും
text_fieldsbookmark_border
അങ്കമാലി: തുറവൂർ സെൻറ് അഗസ്റ്റിൻസ് പള്ളിയിൽ ക്രിസ്മസിനോടനുബന്ധിച്ച് എക്യുമെനിക്കൽ റാലിയും കരോൾ ഗാന മത്സരവും നടന്നു. സെൻറ് അഗസ്റ്റിൻസ് പള്ളിയും സെൻറ് ജോർജ് യാക്കോബായ സുറിയാനി ചാപ്പലും സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്. മാർ അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലി വികാരി ഫാ. ജോസഫ് കൊടിയൻ ഫ്ലാഗ് ഓഫ് ചെയ്തു. നിശ്ചല ദൃശ്യങ്ങളും ക്രിസ്മസ് സന്ദേശങ്ങളും റാലിയിൽ ഉണ്ടായിരുന്നു. സെൻറ് അഗസ്റ്റിൻസ് യൂത്തിെൻറ നേതൃത്വത്തിൽ 'മിസ്റ്റ് 2017 സീസൺ 5' നടന്നു. യാക്കോബായ സഭയുടെ മൂവാറ്റുപുഴ ഭദ്രാസന ഡോ. മോർ അന്തിയോസ് തിരുമേനി ക്രിസ്മസ് സന്ദേശം നൽകി. തുറവൂർ സെൻറ് ജോർജ് യാക്കോബായ സുറിയാനി ചാപ്പൽ വികാരി എൽദോ ചെറിയാൻ, സഹ. വികാരി ഫാ. പീറ്റർ ആൻറണി, കൈക്കാർമാരായ ജോസഫ് വടക്കുംഞ്ചേരി, പോൾസൺ പാലാട്ടിക്കുന്നത്താൻ, വൈസ് ചെയർമാൻ തോമസ് പുന്നശ്ശേരി, മദർ സുപ്പീരിയർ സിസ്റ്റർ മൃദുല എസ്.ഡി എന്നിവർ സംസാരിച്ചു. ഐഡിയ സ്റ്റാർ സിങർ സുധീഷ് ചാലക്കുടി നയിക്കുന്ന മെഗ മ്യൂസിക്കൽ നൈറ്റും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story