Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2017 5:35 AM GMT Updated On
date_range 2017-12-19T11:05:59+05:30നോര്‍ത്ത് കിടങ്ങൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ നവീകരണം ആരംഭിച്ചു
text_fieldsഅങ്കമാലി: തുറവൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ അനുവദിച്ച നോര്‍ത്ത് കിടങ്ങൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നവീകരണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രദേശത്ത് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ തുറവൂര്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.വൈ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എം. വര്‍ഗീസ്, ഡിവിഷന്‍ മെംബര്‍ ഗ്രേസി റാഫേല്‍, ജില്ല പഞ്ചായത്ത് അംഗം കെ.വൈ. ടോമി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സില്‍വി ബൈജു, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫ് പാറേക്കാട്ടില്‍, എം.എം. ജെയ്‌സണ്‍, രാജി ബിനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. അയ്യപ്പന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി. സന്തോഷ് പണിക്കര്‍, ടി.ടി. പൗലോസ്, മുന്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.എന്‍. വിഷ്ണു, കര്‍ഷകസമിതി ഭാരവാഹികളായ എം.പി. ശിവന്‍, പി.എന്‍. രാമചന്ദ്രന്‍, പി.ടി. അഗസ്റ്റിന്‍, കെ.കെ. ജയന്‍, മാത്യു വടക്കന്‍ എന്നിവര്‍ സംസാരിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയിൽപെടുത്തിയാണ് നവീകരണം ആരംഭിച്ചത്. വടക്കേ കിടങ്ങൂര്‍ പാടശേഖരത്തോട് ചേര്‍ന്ന് നിര്‍മിച്ച കുളത്തില്‍നിന്ന് ജലം പമ്പ് ചെയ്ത് വടക്കേ കിടങ്ങൂര്‍, പവിഴപൊങ്ങ് പ്രദേശങ്ങളില്‍ ജലസേചനസൗകര്യം ഒരുക്കുന്ന നോര്‍ത്ത് കിടങ്ങൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി 35 വര്‍ഷം മുമ്പാണ് ആരംഭിച്ചത്. കാലപ്പഴക്കം മൂലം പമ്പ് സെറ്റും വൈദ്യുതി ഉപകരണങ്ങളും പൈപ്പുകളും നാശോന്മുഖമായി. തന്മൂലം പമ്പിങ്ങും ജലവിതരണവും തകരാറിലായി. മുന്നൂറോളം കുടുംബം കുടിവെള്ളത്തിന് ആശ്രയിക്കുന്ന പദ്ധതിയാണിത്. കാലഹരണപ്പെട്ട പമ്പ് സെറ്റും ഇലക്ട്രിക് ഉപകരണങ്ങളും പൈപ്പുകളും മാറ്റാൻ 26 ലക്ഷം അടങ്കലുള്ള പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചത്. 10 ശതമാനം തുക ഗുണഭോക്താക്കളില്‍നിന്ന് സമാഹരിച്ചു.
Next Story