Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2017 5:35 AM GMT Updated On
date_range 18 Dec 2017 5:35 AM GMTജനങ്ങളെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞത് ബി.ജെ.പിയുടെ വിജയം ^എം.ടി. രമേശ്
text_fieldsbookmark_border
ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞത് ബി.ജെ.പിയുടെ വിജയം -എം.ടി. രമേശ് മൂവാറ്റുപുഴ: കേന്ദ്രസര്‍ക്കാറിെൻറ ജനക്ഷേമ പദ്ധതി നടത്തിപ്പിലൂടെ സാധാരണ ജനങ്ങളെപ്പോലും വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞതാണ് ഓരോ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ വിജയമെന്നും ഇത് മോദി സര്‍ക്കാറില്‍ കൂടുതല്‍ വിശ്വാസ്യത ഉറിപ്പിക്കാന്‍ കഴിഞ്ഞുവെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ബി.ജെ.പി മുനിസിപ്പല്‍ സമിതി ഓഫിസ് ഉദ്ഘാടനം ചെയ്തശേഷം പ്രവര്‍ത്തക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ സമിതി പ്രസിഡൻറ് ടി.കെ. രാജന് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എൻ.കെ. മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിശദീകരണം ജയലക്ഷ്മി നിര്‍വഹിച്ചു. മണ്ഡലം പ്രസിഡൻറ് എ.എസ്. വിജുമോന്, സംസ്ഥാന കൗണ്‍സിലംഗം കെ.കെ. ദിലീപ്കുമാര്, ജില്ല വൈസ് പ്രസിഡൻറ് പി.പി. സജീവ്, മണ്ഡലം ഭാരവാഹികളായ സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളി, ടി. ചന്ദ്രന്, ബി.ഡി.ജെ.എസ് വൈസ് പ്രസിഡൻറ് ഷൈന്‍ കെ. കൃഷ്ണന്, കേരള കോണ്‍ഗ്രസ് സെക്രട്ടറി റെജി കപ്യാരട്ടേല്‍, മുനിസിപ്പല്‍ സമിതി സെക്രട്ടറി കെ.കെ. രമണന്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി. പ്രേംചന്ദ്, ബിന്ദു സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story