Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഖില കേരള സി.എ...

അഖില കേരള സി.എ വിദ്യാർഥി കലാമേള

text_fields
bookmark_border
കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ശാഖയുടെ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സി.എ വിദ്യാർഥി അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ കൊച്ചിയിൽ 'ഏക- -2017' എന്ന പേരിൽ സംസ്ഥാന കലാമേള സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ ആർ.കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഐ.സി.എ.ഐ എറണാകുളം ശാഖ ചെയർമാൻ ലൂക്കോസ് ജോസഫ്, ട്രഷറർ പി.ടി. ജോയ്, പി.ആർ. ശ്രീനിവാസൻ, സി.എ വിദ്യാർഥി അസോസിയേഷൻ വൈസ് ചെയർപേഴ്സൻ യു. ഐശ്വര്യ എന്നിവർ സംസാരിച്ചു. അസോസിയേഷൻ എറണാകുളം ശാഖ ചെയർമാൻ റോയ് വർഗീസ് സ്വാഗതവും സെക്രട്ടറി ഫർസിൻ ഫസൽ നന്ദിയും പറഞ്ഞു. സംസ്ഥാനത്തെ മറ്റ് എട്ട് ശാഖകളുമായി ചേർന്ന് സംഘടിപ്പിച്ച കലാമേളയിൽ അഞ്ഞൂറോളം വിദ്യാർഥികൾ സംബന്ധിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ ഐ.സി.എ.ഐ റീജനൽ കൗൺസിൽ അംഗം ജോമോൻ കെ. ജോർജ് സമ്മാനവിതരണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story