Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാർഷിക സമ്മേളനം

വാർഷിക സമ്മേളനം

text_fields
bookmark_border
കൊച്ചി: വിദ്യാഭ്യാസപുരോഗതി നാടി​െൻറ വളർച്ചക്ക് അനിവാര്യമാണെന്ന് വരാപ്പുഴ അതിരൂപത വികാരി ജനറൽ മാത്യു ഇലഞ്ഞിമറ്റം പറഞ്ഞു. വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ വിഭാഗമായ നവദർശൻ വിദ്യാഭ്യാസസമിതി പ്രവർത്തകരുടെ വാർഷികസമ്മേളനം 2017​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നവദർശൻ ഡയറക്ടർ ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട് അധ്യക്ഷതവഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. ആൻറണി ബിബു കാടംപറമ്പിൽ, മാനേജർ േജാസഫ് ബെന്നൻ, ലെയാനാർഡ് സി. േജാൺ എന്നിവർ സംസാരിച്ചു. ഏറ്റവും മികച്ച പ്രമോട്ടറായി തെരഞ്ഞെടുക്കപ്പെട്ട വിൻസൻറ് അറക്കൽ വാടയിലിനെ ചടങ്ങിൽ പൊന്നാട അണിയിച്ചു. രൂപതാതലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹരായ പാലാരിവട്ടം സ​െൻറ് േജാൺ ദി ബാപ്റ്റിസ്റ്റ് ചർച്ച്, രണ്ടാം സ്ഥാനം നേടിയ കലൂർ സ​െൻറ് ഫ്രാൻസിസ് ചർച്ച്, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മൂേത്തടം മേരി മാഗ്ദലിൻ ചർച്ച് എന്നീ ഇടവകകളിലെ വിദ്യാഭ്യാസസമിതികൾക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story