Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2017 5:35 AM GMT Updated On
date_range 17 Dec 2017 5:35 AM GMTപവിഴപ്പൊങ്ങില് വയോജനകേന്ദ്രം നിര്‍മിക്കുന്നു
text_fieldsbookmark_border
അങ്കമാലി:- അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് തുറവൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡ് പവിഴപ്പൊങ്ങില് 12.5 ലക്ഷം രൂപ ചെലവിൽ വയോജനകേന്ദ്രം നിര്‍മിക്കുന്നു. നിര്‍മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വൈ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.വൈ. ടോമി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എം. വര്‍ഗീസ്, ഡിവിഷന് അംഗം ഗ്രേസി റാഫേല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സില്‍വി ബൈജു, സ്ഥിരംസമിതി അധ്യക്ഷന്മാരായ ജോസഫ് പാറേക്കാട്ടില്‍, എം.എം. ജെയ്സണ്‍, രാജി ബിനീഷ്, അംഗങ്ങളായ സന്തോഷ് പണിക്കര്‍, ടി.ടി. പൗലോസ്, കര്‍ഷകസമിതി ഭാരവാഹികളായ കെ.എന്‍. വിഷ്ണു, എം.പി. ശിവന് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ:- അങ്കമാലി ബ്ലോക്ക് പവിഴപ്പൊങ്ങില് സ്ഥാപിക്കുന്ന വയോജനകേന്ദ്രത്തിെൻറ നിര്‍മാണോദ്ഘാടനം പ്രസിഡൻറ് പി.ടി. പോള്‍ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story