Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'ജനാധിപത്യം...

'ജനാധിപത്യം സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ ബാധ്യത'

text_fields
bookmark_border
ആലുവ: രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണെന്ന് ഹുദവീസ് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം അഷ്റഫ് ഹുദവി പറഞ്ഞു. തെക്കന്‍ മേഖല ഹുദവീസ് ഹൊറാൾഡിന് ആലുവയില്‍ നല്‍കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് സർവകലാശാലയില്‍ 22, 23, 24 തീയതികളില്‍ നടക്കുന്ന ബിരുദദാന മഹാസമ്മേളനത്തി‍​െൻറ പ്രചാരണാര്‍ഥമാണ് ജാഥ നടത്തുന്നത്. സഹചാരി ജില്ല ചെയർമാൻ കെ.എം. ബഷീർ ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് മേഖല വൈസ് പ്രസിഡൻറ് കെ.കെ. അബ്‌ദുൽ സലാം ഇസ്‌ലാമിയ അധ്യക്ഷത വഹിച്ചു. കളമശ്ശേരി അല്‍ഹിദായ പ്രിന്‍‍‍സിപ്പല്‍ അബ്‌ദുൽ ഖാദര്‍ ഹുദവി പള്ളിക്കര, റഹീം ഹുദവി ഷൊര്‍‍‍ണൂര്‍, പി.എ. അബ്‌ദുൽ ഖാദര്‍, ടി.എച്ച്. ആഷിഫ്, മുഹമ്മദ് തോട്ടുംമുഖം, സാനിഫ് അലി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story