Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2017 5:39 AM GMT Updated On
date_range 16 Dec 2017 5:39 AM GMTകൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ മന്ദിരം നാളെ തുറക്കും
text_fieldsbookmark_border
ആലങ്ങാട്: കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച പുതിയ ഹയർ സെക്കൻഡറി മന്ദിരം ഞായറാഴ്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഒമ്പത് ക്ലാസ് മുറികൾ, ഓഡിറ്റോറിയം, ലാബോറട്ടറി, ലൈബ്രറി എന്നിവ സജ്ജീകരിച്ച കെട്ടിടം രണ്ടു കോടി രൂപ ചെലവിലാണ് നിർമിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി വൻ വികസനപ്രവർത്തങ്ങളാണ് സ്കൂളിൽ തുടങ്ങുന്നത്. സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽനിന്ന് അഞ്ചുകോടിയും വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 72 ലക്ഷവും ഉൾപ്പെടെ 5.72 കോടിയുടെ വികസനപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. സ്മാർട്ട് ക്ലാസ് മുറികളും നിർമിക്കും. ഞായറാഴ്ച മൂന്നിന് ഉദ്ഘാടനചടങ്ങിൽ പൂർവവിദ്യാർഥികൂടിയായ വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രഫ. കെ.വി. തോമസ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ മുഖ്യാതിഥിയാകും. പ്രിൻസിപ്പൽ കെ.കെ. പ്രഭാമണി, പ്രധാനാധ്യാപകൻ ഇ. പദ്മരാജൻ, പി.ടി.എ പ്രസിഡൻറ് പി.വി. ഉണ്ണികൃഷ്ണൻ, ഒ.എസ്.എ പ്രസിഡൻറ് പി.ബി. മുകുന്ദകുമാർ, ജനറൽ സെക്രട്ടറി കെ.ആർ പുരുഷോത്തമൻ, അധ്യാപക പ്രതിനിധി കെ.എ. അൻവർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 1915ൽ എൽ.പി വിഭാഗം ആയാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 2000ൽ ഹയർ സെക്കൻഡറി തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story