Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'പൗരന്മാരെ...

'പൗരന്മാരെ ചുട്ടുകൊല്ലുന്നത്​ ഭാരതത്തിന് കളങ്കം'

text_fields
bookmark_border
ആലുവ: പൗരന്മാരെ ചുട്ടുകൊല്ലുന്നത് ഭാരതത്തിന് കളങ്കമാണെന്ന് മഹല്ല് ജമാഅത്ത് കൗണ്‍സില്‍ ജില്ല കമ്മിറ്റി ആരോപിച്ചു. വേട്ടയാടലുകളും കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. ഭീകരതക്കെതിരെ പ്രതികരിക്കാതെ പ്രോത്സാഹനം നല്‍കുന്ന സംഘ്പരിവാര്‍ എം.പിമാരുെടയും എം.എല്‍.എമാരുെടയും നടപടി രാജ്യദ്രോഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.എ. കരീം, വൈസ് പ്രസിഡൻറ് ടി.കെ. ഹസന്‍, മുഹമ്മദ് പുഴക്കര, മക്കാര്‍ കാലടി, ജലീൽ കോട്ടിലാന്‍, എ.എ. ഉമ്മര്‍, എം.എം. സുലൈമാന്‍, പി.അബ്‌ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. ആലുവ മേഖല കണ്‍വെന്‍ഷന്‍ 31ന് ഉച്ചക്ക് 2.30ന് മഹനാമി ഹോട്ടലിലും എറണാകുളം മേഖല കൺവെന്‍ഷന്‍ 25ന് കലൂര്‍ മക്ക ഓഡിറ്റോറിയത്തിലും ചേരാന്‍ തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story