Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2017 5:35 AM GMT Updated On
date_range 15 Dec 2017 5:35 AM GMTട്രംപിനെപ്പോലെ മോദിയും കപടേദശീയത പ്രചരിപ്പിക്കുന്നു ^വി.കെ. ഇബ്രാഹിം കുഞ്ഞ്
text_fieldsbookmark_border
ട്രംപിനെപ്പോലെ മോദിയും കപടേദശീയത പ്രചരിപ്പിക്കുന്നു -വി.കെ. ഇബ്രാഹിം കുഞ്ഞ് കളമശ്ശേരി: തെരഞ്ഞെടുപ്പിൽ ട്രംപ് കപട ദേശീയത പ്രചരിപ്പിച്ചാണ് അമേരിക്കൻ ഭരണം പിടിച്ചെടുത്തതെങ്കിൽ ഇന്ത്യയിൽ നരേന്ദ്ര മോദിയും ഇത് തന്നെയാണ് തുടരുന്നതെന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ. യൂത്ത് ലീഗ് കളമശ്ശേരി ടൗൺ സമ്മേളനത്തിെൻറ ഭാഗമായി ദേശീയത വായിക്കപ്പെടേണ്ടത് എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൗൺ യൂത്ത് ലീഗ് പ്രസിഡൻറ് പി.എം. ഫൈസൽ അധ്യക്ഷത വഹിച്ചു. ലീഗ് ടൗൺ പ്രസിഡൻറ് പി.എം.എ. ലത്തീഫ്, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് ആസിഫ്, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയംഗം അബ്ദുൽഷുക്കൂർ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ജോസഫ് മാർട്ടിൻ, സി.പി.ഐ ജില്ല എക്സി. കമ്മിറ്റിയംഗം ടി.എസ്. സഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. ശാഖ ജനറൽ സെക്രട്ടറി പി.എ. ഷെമിർ സ്വാഗതവും ട്രഷറർ അബ്ദുൽ വഹാബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story