Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.ജെ.പിയെ...

ബി.ജെ.പിയെ നിഷ്​കാസിതമാക്കുമെന്നത്​ സി.പി.എം ദിവാസ്വപ്​നം ^ജെ.എസ്.എസ്

text_fields
bookmark_border
ബി.ജെ.പിയെ നിഷ്കാസിതമാക്കുമെന്നത് സി.പി.എം ദിവാസ്വപ്നം -ജെ.എസ്.എസ് ചേർത്തല: അടുത്ത പാർലമ​െൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് തുടച്ചുനീക്കാനുള്ള നയമായിരിക്കും സി.പി.എം പാർട്ടി കോൺഗ്രസ് സ്വീകരിക്കുകയെന്ന മന്ത്രി തോമസ് ഐസക്കി​െൻറ പ്രസ്താവന ദിവാസ്വപ്നം മാത്രമാണെന്ന് ജെ.എസ്.എസ് ജനറൽ സെക്രട്ടറി എ.എൻ. രാജൻ ബാബു പറഞ്ഞു. ജെ.എസ്.എസ് ജില്ല കമ്മിറ്റി യോഗത്തിൽ രാഷ്ട്രീയ റിപ്പോർട്ടിങ് നടത്തുകയായിരുന്നു അദ്ദേഹം. ദേശീയതലത്തിൽ തീരെ ദുർബലപ്പെട്ട സി.പി.എം അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾ സ്വീകരിച്ച നിലപാടുകൾ ബി.ജെ.പിക്ക് തുടർഭരണത്തിനുള്ള അനന്തമായ സാധ്യതകൾ വർധിപ്പിച്ചു. കെ. പീതാംബരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ആർ. പൊന്നപ്പൻ, കെ.പി. അംബർഷൻ, എൻ. കുട്ടികൃഷ്ണൻ, കെ. റെജി, കെ.പി. വിദ്യാധരൻ, എൻ. പ്രകാശൻ, പി.എം. പുഷ്കരൻ, ജയപാൽ, ബാലൻ ചെങ്ങന്നൂർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story