Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2017 5:38 AM GMT Updated On
date_range 13 Dec 2017 5:38 AM GMTകോഫിഹൗസ് ജീവനക്കാരെൻറ ആത്മഹത്യ: സുഹൃത്തിനെതിരെ കേസ്
text_fieldsbookmark_border
മൂവാറ്റുപുഴ: വായ്പവാങ്ങി നൽകിയ മൂന്നു ലക്ഷം രൂപ സുഹൃത്ത് തിരിച്ചുനൽകാത്തതിനെ തുടർന്ന് കടക്കെണിയിലായ കോഫിഹൗസ് ജീവനക്കാരൻ പായിപ്ര മീനംകോട്ടയിൽ ശിവദാസ് (51) ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. ഭാര്യ മിനി ഡി.ജി.പിക്കും എസ്.പിക്കും പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് സുഹൃത്ത് പായിപ്ര ശ്രീകാന്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മൂന്നു ലക്ഷം രൂപ അയൽവാസികൾ കൂടിയായ സുഹൃത്തുക്കൾക്ക് ശിവദാസ് പലിശക്ക് വാങ്ങിനൽകിയിരുന്നു. എന്നാൽ, സുഹൃത്തുക്കൾ രണ്ടുപേരും പലിശപോലും തിരികെനൽകിയില്ല. ഇതേതുടർന്ന് പണം പലിശക്ക് കൊടുത്തയാൾ ശിവദാസിെൻറ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. സുഹൃത്തുക്കളോടു പണം തിരികെ നൽകാനാവശ്യപ്പെട്ടുവെങ്കിലും ഇവരും ശിവദാസനെ ഭീഷണിപ്പെടുത്തി. ഇതേതുടർന്നായിരുന്നു ശിവദാസ് നവംബർ 28ന് പായിപ്രയിലുള്ള കടയുടെ മുന്നിൽ വിഷംകഴിച്ചത്. എന്നാൽ, ഇതു കണ്ടിട്ടും പണം കടംവാങ്ങിയ സുഹൃത്തുക്കൾ തടയുകയോ ശിവദാസിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുകയോ ചെയ്തില്ലെന്നാണ് മിനിയുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story