Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സര്‍വകലാശാല...

കേരള സര്‍വകലാശാല വാർത്തകൾ

text_fields
bookmark_border
എം.എസ്‌സി പ്രാക്ടിക്കല്‍ പരീക്ഷ തിരുവനന്തപുരം: കേരള സര്‍വകലാശാല ആഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 18 മുതല്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലും (www.keralauniversity.ac.in) കോളജിലും ലഭിക്കും. ബി.ടെക് പരീക്ഷ ജനുവരിയില്‍ നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി (2013 സ്‌കീം) സപ്ലിമ​െൻററി ഇംപ്രൂവ്‌മ​െൻറ് പരീക്ഷക്ക് പിഴകൂടാതെ ഡിസംബര്‍ 19വരെയും 50 രൂപ പിഴയോട 21 വരെയും, 125 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. സെഷനല്‍ ഇംപ്രൂവ്‌മ​െൻറ് ആയി പ്രസ്തുത പരീക്ഷ എഴുതുന്നവര്‍ സര്‍വകലാശാലയില്‍ നേരിട്ട് അപേക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷൻ സ്റ്റഡീസ് കോഴ്‌സിന് അപേക്ഷിക്കാം കേരള സര്‍വകലാശാലയിലെ 'സ​െൻറര്‍ ഫോര്‍ ട്രാന്‍സ്ലേഷന്‍ ആൻഡ് ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്' നടത്തുന്ന ഒരുവര്‍ഷ 'ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷൻ സ്റ്റഡീസ്' കോഴ്‌സിന് ജനറല്‍ വിഭാഗത്തിലും എസ്.സി, എസ്.ടി വിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9349439544, 9207639544 ബന്ധപ്പെടുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story