Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദി​വ്യ​ജ്യോ​തി​...

ദി​വ്യ​ജ്യോ​തി​ പ്രയാണം ഇന്ന് അ​ദ്വൈ​താ​ശ്ര​മ​ത്തിൽ

text_fields
bookmark_border
ആലുവ: ശിവഗിരി മഹാസമാധി മണ്ഡപം ഗുരുപ്രതിഷ്ഠ കനകജൂബിലിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് തുഷാ‌ർ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണം ബുധനാഴ്ച ആലുവ അദ്വൈതാശ്രമത്തിൽ എത്തും. ദിവ്യജ്യോതിക്ക് വരവേൽപ് നൽകുമെന്ന് എസ്.എൻ.ഡി.പി യോഗം ആലുവ യൂനിയൻ പ്രസിഡൻറ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആലുവ, പറവൂർ, വൈപ്പിൻ, കണയന്നൂർ, കൊച്ചി യൂനിയനുകളുടെ സംയുക്താഭിമുഖ്യത്തിലെ സ്വീകരണസമ്മേളനത്തിൽ അയ്യായിരത്തിലധികം ശ്രീനാരായണീയർ പങ്കെടുക്കും. ചൊവ്വാഴ്ച വൈകീട്ട് ചേർത്തലയിലെ സ്വീകരണത്തിനുശേഷം രാത്രിയോടെ ദിവ്യജ്യോതിയും ക്യാപ്റ്റനും ആലുവയിലെത്തി. ബുധനാഴ്ച രാവിലെ 10ന് അദ്വൈതാശ്രമത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് സ്വീകരണം. കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. അങ്കമാലി, പറവൂർ, എടയാർ ഭാഗത്തുനിന്ന് പ്രവർത്തകരുമായി വരുന്നവർ തോട്ടക്കാട്ടുകരവഴി മണപ്പുറത്തെത്തി വാഹനം പാർക്ക് ചെയ്യണം. എറണാകുളം, പഴങ്ങനാട്, വാഴക്കുളം ഭാഗത്തുനിന്ന് പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ ആശ്രമത്തിന് എതിർവശമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണമെന്നും സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം കെ.എസ്. സ്വാമിനാഥൻ, വനിതസംഘം യൂനിയൻ ചെയർമാൻ ഷിജി രാജേഷ്, വൈസ് ചെയർമാൻ പൊന്നമ്മ കുമാരൻ, കൺവീനർ ലത ഗോപാലകൃഷ്ണൻ, യൂത്ത് മൂവ്മ​െൻറ് ചെയർമാൻ അമ്പാടി ചെങ്ങമനാട് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story