Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏഴു​ വയസ്സുകാരിയെ...

ഏഴു​ വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതിക്ക്​ 10 വർഷം കഠിനതടവ്​

text_fields
bookmark_border
കൊച്ചി: ബബിൾഗം നൽകാമെന്ന് വിശ്വസിപ്പിച്ച് ഏഴു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്. ചേരാനല്ലൂർ മുണ്ടിയാത്ത് റോഡിൽ ടി.എം. നിശാന്തിനെയാണ് (32) എറണാകുളം അഡീഷനൽ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി പതിനഞ്ചര വർഷം കഠിനതടവും 35,000 രൂപ പിഴയുമാണ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതിയാകും. പിഴ അടച്ചില്ലെങ്കിൽ നാലു മാസംകൂടി തടവനുഭവിക്കണം. 2014 ജൂലൈ 21ന് വൈകീട്ട് അേഞ്ചാടെയാണ് ഏഴു വയസ്സുകാരിയെ വീടി​െൻറ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. ചേരാനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം നോർത്ത് സി.െഎയായിരുന്ന എൻ.സി. സന്തോഷാണ് കുറ്റപത്രം നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story