Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2017 5:38 AM GMT Updated On
date_range 12 Dec 2017 5:38 AM GMTമത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്തു
text_fieldsbookmark_border
ആലപ്പുഴ: അപകടമരണം സംഭവിച്ച മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന ധനസഹായത്തുകയായ അഞ്ചുലക്ഷം രൂപ വീതം ഓരോ കുടുംബത്തിനും വിതരണം ചെയ്തു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേനയുള്ള ധനസഹായവിതരണം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. പുറക്കാട് പഞ്ചായത്ത് വള്ളക്കടവ് വീട്ടിൽ പരേതനായ രാജേഷിെൻറ ഭാര്യ സുധി, കരൂർ ചിന്നത്താപറമ്പിൽ പരേതനായ പ്രഹ്ലാദെൻറ ഭാര്യ സുശീല എന്നിവർക്കാണ് തുക കൈമാറിയത്. ബോർഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത്ത് കാരിക്കൽ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.എസ്. മായാദേവി, സി.പിഎം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ, ലോക്കൽ സെക്രട്ടറി കെ. അശോകൻ, ഡി.വൈ.എഫ്.ഐ ജില്ല ജോയൻറ് സെക്രട്ടറി ലിജിൻകുമാർ, ഫിഷറീസ് ഓഫിസർമാരായ രാധാകൃഷ്ണൻ, ദീപ്തി എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story