Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2017 5:38 AM GMT Updated On
date_range 12 Dec 2017 5:38 AM GMTകേരളത്തിെൻറ വ്യാപാരപാരമ്പര്യം: മഹാരാജാസിൽ ദേശീയ സെമിനാർ
text_fieldsbookmark_border
കൊച്ചി: കേരളത്തിെൻറ വ്യാപാര ചരിത്രത്തിലെ പുതിയ പഠനങ്ങളും വീക്ഷണങ്ങളും ചർച്ച ചെയ്യുന്ന ദേശീയ സെമിനാർ ചൊവ്വ, ബുധൻ ദിവസങ്ങളിൽ എറണാകുളം മഹാരാജാസ് കോളജിൽ നടക്കും. ചരിത്ര വിഭാഗം സംഘടിപ്പിക്കുന്ന സെമിനാർ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല ചരിത്രവിഭാഗം പ്രഫ. ഡോ. പയസ് മാലേകണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ പ്രഫ. ഇ.പി. രാജഗോപാലൻ, ഡോ. എം.ടി. നാരായണൻ, ഡോ. സൂസൻ തോമസ്, ഡോ. വിജയലക്ഷ്മി, പ്രഫ. പി.എസ്. മനോജ്കുമാർ, ഡോ. കെ.ജെ. ഗാസ്പർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. 13ന് വൈകീട്ട് സമാപന സെഷനിൽ കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം പ്രഫ. ഡോ. കെ.എസ്. മാധവൻ മുഖ്യപ്രഭാഷണം നടത്തും. അപേക്ഷ ക്ഷണിച്ചു കൊച്ചി: ടൂറിസം വകുപ്പിന് കീഴിെല കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവല്‍ സ്റ്റഡീസിെൻറ കൊച്ചി, തൃശൂർ കാമ്പസില്‍ എയർപോർട്ട്/ലോജിസ്റ്റിക്സ് മാനേജ്മെൻറ് ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.kittsedu.org വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോൺ: 0484-2401008. പ്രതിഷേധ ദിനം നാളെ െകാച്ചി: അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനെതിരെ സി.ഐ.ടി.യു ബുധനാഴ്ച ജില്ലയിൽ പ്രതിഷേധ ദിനമായി ആചരിക്കും. വിവിധ കേന്ദ്രങ്ങളിൽ സായാഹ്നധർണകളും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും. യോഗത്തിൽ ജില്ല പ്രസിഡൻറ് കെ.എൻ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സി.കെ. മണിശങ്കർ റിപ്പോർട്ട് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story