Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2017 5:26 AM GMT Updated On
date_range 2017-12-11T10:56:57+05:30മത്സ്യത്തൊഴിലാളികൾക്ക് ജീവിക്കാനുള്ള അവകാശം നഷ്ടമായി ^മനുഷ്യാവകാശ കമീഷൻ
text_fieldsമത്സ്യത്തൊഴിലാളികൾക്ക് ജീവിക്കാനുള്ള അവകാശം നഷ്ടമായി -മനുഷ്യാവകാശ കമീഷൻ ആലപ്പുഴ: മത്സ്യത്തൊഴിലാളികൾക്ക് ജീവിക്കാനുള്ള അവകാശം നഷ്ടമായെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസ്. ആലപ്പുഴ എസ്.ഡി കോളജിൽ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണ പരിപാടിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മത്സ്യങ്ങൾ ചത്തു പൊങ്ങുന്നത് പോലെയാണ് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കടലിൽ പൊങ്ങുന്നത്. പ്രശ്നത്തിൽ മന്ത്രിമാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് കാരണം. ദൈവത്തിെൻറ സ്വന്തം നാട്ടിൽ പൊലീസ് അതിക്രമങ്ങൾ വർധിച്ചുവരികയാണ്. പൊലീസ് മാനുവലും ആക്ടും പൊലീസ് തന്നെ കാറ്റിൽപറത്തുന്നു. ഒരു ചെറിയ ശതമാനം പൊലീസുകാർ സേനക്ക് അപമാനകരമാണ്. പൊലീസിനെ ചോദ്യം ചെയ്താൽ മയക്കുമരുന്ന് കേസിൽ വരെ പ്രതിയാക്കുന്ന സംഭവങ്ങൾ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story