രാഷ്​ട്രീയകൊലപാതകങ്ങളിൽ സി.ബി.​െഎ അന്വേഷണം: ഹരജിയിൽ ഇന്നും വാദം

05:42 AM
07/12/2017
കൊച്ചി: ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ട ഏഴു കേസുകളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈേകാടതിയിൽ വ്യാഴാഴ്ചയും വാദം തുടരും. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ബി.ജെ.പിക്കാര്‍ കൊല്ലപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുന്നുവെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി തലശ്ശേരി ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് നൽകിയ ഹരജിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആദ്യം കൊല്ലപ്പെട്ടത് സി.പി.എം പ്രവര്‍ത്തകനാണെന്ന് ബുധനാഴ്ച കേസ് പരിഗണിക്കെവ കോടതിയുടെ ചോദ്യത്തിന് മറുപടിയായി അഭിഭാഷകന്‍ പറഞ്ഞു. ബി.ജെ.പിക്കാര്‍ കൊല്ലപ്പെട്ട കേസുകള്‍ മാത്രമാണ് ഹരജിക്കാർ ഉയർത്തിക്കാട്ടുന്നത്. അന്വേഷണത്തിൽ അപാകമുള്ളതായി പരാതിക്കാരോ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോ ആക്ഷേപമുന്നയിച്ചിട്ടില്ല. പ്രത്യേക ഉദ്ദേശ്യത്തോടെയാണ് പൊതുതാല്‍പര്യ ഹരജിയെന്നും സി.പി.എമ്മിനുവേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
COMMENTS