Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2017 5:42 AM GMT Updated On
date_range 7 Dec 2017 5:42 AM GMTകെ.വി. ക്ഷമ പുരസ്കാരം പി.കെ. മേദിനിക്ക്
text_fieldsbookmark_border
ചേര്‍ത്തല: ചേര്‍ത്തല ആര്‍ട്ടിസ്റ്റ് എന്‍. ഗോപാലകൃഷ്ണന് മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കെ.വി. ക്ഷമ സ്മൃതി പുരസ്കാരത്തിന് വിപ്ലവഗായികയും നാടകനടിയുമായ പി.കെ. മേദിനി അര്‍ഹയായി. സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പ്രശസ്തിപത്രവും ഫലകവും 5000 രൂപയും അടങ്ങുന്ന അവാര്‍ഡ്. പ്രഫ. ആര്. ചന്ദ്രശേഖരന്, പ്രഫ. വയലാര്‍ നാരായണന്, പ്രഫ. കെ.എന്‍.എസ്. വര്‍മ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്കാരം നിര്‍ണയിച്ചത്. ചേര്‍ത്തല കാളികുളത്തിന് സമീപത്തെ പഞ്ചവടിയില്‍ 17ന് വൈകീട്ട് മൂന്നിന് നടത്തുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story