Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2017 5:38 AM GMT Updated On
date_range 7 Dec 2017 5:38 AM GMTആലങ്ങാട് സെൻറ് മേരീസ് ദേവാലയ തിരുനാളിന് തുടക്കം
text_fieldsbookmark_border
ആലങ്ങാട്: സെൻറ് മേരീസ് ദേവാലയത്തിൽ അമലോദ്ഭവ മാതാവിെൻറ ദർശന തിരുനാളിനും വി. സെബസ്ത്യാനോസിെൻറ അമ്പുതിരുനാളിനും വ്യാഴാഴ്ച കൊടിയേറും. തിരുനാളിന് മുന്നോടിയായുള്ള നൊവേന നവംബർ 28ന് ആരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഫാ. സാജൻ പാറക്കലിെൻറ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിക്കുശേഷം കൊടിയേറ്റ് നടക്കും. വൈകീട്ട് ഏഴിന് സാമൂഹികനാടകം 'വെയിൽ'. എട്ടിന് വൈകീട്ട് അഞ്ചിന് അനുമോദന സമ്മേളനം ഫാ. ഡോ. വർഗീസ് കളപ്പറമ്പത്ത് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകീട്ട് മൂന്നിന് അമ്പുപ്രദക്ഷിണം. ഞായറാഴ്ച നാലിന് തിരുനാൾ പാട്ടുകുർബാന, രാത്രി ഏഴിന് മെഗാ ഷോ എന്നിവ നടക്കും. ഫാ. ജോർജ് നേരേവീട്ടിൽ, കെ.വി. പോൾ, ബിനു കരിയാറ്റി, ജോണി വടക്കുംചേരി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story