Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:44 AM GMT Updated On
date_range 2017-12-06T11:14:58+05:30ഏവൂരിൽ വീടിന് തീപിടിച്ചു
text_fieldsകായംകുളം: ചേപ്പാട് ഏവൂർ വടക്ക് ഏവൂർ ക്ഷേത്രത്തിന് സമീപം പത്മ നിവാസിൽ സ്മിത പത്മപ്രകാശിെൻറ വീടിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ 10.15ഒാടെയാണ് സംഭവം. മുറിയിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ച വീട്ടുകാർ റഫ്രിജറേറ്ററിൽനിന്ന് തീ പടരുന്നതാണ് കണ്ടത്. തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് കായംകുളത്തുനിന്ന് എത്തിയ രണ്ടു യൂനിറ്റ് അഗ്നിശമനസേന തീയണച്ചു. വീട്ടുപകരണങ്ങൾ, ഫർണിച്ചർ എന്നിവ പൂർണമായും കത്തിനശിച്ചു. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. റഫ്രിജറേറ്ററിൽനിന്നുള്ള ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ പി.ടി. ജോസ്, ലീഡിങ് ഫയർമാൻ ഉണ്ണികൃഷ്ണൻ, ഫയർമാൻമാരായ സജു, രതീഷ്, അനീഷ്, രാജേഷ്, വിശാഖ്, രമാകാന്തൻ, സന്തോഷ് എന്നിവർ നേതൃത്വം നൽകി. വൈദ്യുതി മുടങ്ങും മണ്ണഞ്ചേരി: കെ.എസ്.ഇ.ബി തുമ്പോളി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Next Story