Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:44 AM GMT Updated On
date_range 6 Dec 2017 5:44 AM GMTറോഡിെൻറ സംരക്ഷണ ഭിത്തി പുനർനിർമാണം തുടങ്ങി ^എം.എൽ.എ
text_fieldsbookmark_border
റോഡിെൻറ സംരക്ഷണ ഭിത്തി പുനർനിർമാണം തുടങ്ങി -എം.എൽ.എ പിറവം: കാലവർഷക്കെടുതിയിൽ തകർന്ന കാഞ്ഞിരമറ്റം-തലയോലപ്പറമ്പ് റോഡിൽ മലയപ്പിള്ളി ഭാഗത്തെ സംരക്ഷണഭിത്തിയുടെ പുനർനിർമാണം തുടങ്ങിയതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ നേതൃത്വത്തിൽ വകുപ്പ് ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ടവരുടെയും യോഗം ചേർന്ന് സ്ഥലം സന്ദർശിച്ച് ചെയ്യേണ്ട പണികളുടെ വ്യക്തത വരുത്തി. 10 മീറ്റർ നീളത്തിലും 4.5 മീറ്റർ ഉയരത്തിലും കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നതിന് 7.6 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും എം.എൽ.എ അറിയിച്ചു. പുതുവർഷത്തിന് മുമ്പുതന്നെ പദ്ധതികൾ പൂർത്തിയാക്കുമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജലജ മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിജു തോമസ്, പഞ്ചായത്തംഗം കെ.ജെ. ജോസഫ്, ബിനു പുത്തേത്തുമാലിൽ, ചന്ദ്ര മോഹനൻ, കെ.എസ്. ബാബു, സോജൻ ജോസഫ്, എം.ആർ. ഉണ്ണികൃഷ്ണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. നികുതി പിരിവ് ക്യാമ്പ് പിറവം: മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ 2017-18 സാമ്പത്തിക വർഷം അടക്കേണ്ട കെട്ടിട നികുതി പിരിവിനായി വിവിധ വാർഡുകളിൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ കുടിശ്ശിക അടക്കുന്നവർക്ക് പിഴപ്പലിശ ഒഴിവാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story