Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിർമാണം പൂർത്തിയാകാതെ...

നിർമാണം പൂർത്തിയാകാതെ കാനക്കുമുകളിൽ സ്ലാബ്; നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
കളമശ്ശേരി: നിർമാണം പൂർത്തിയാക്കാതെ കാനക്കുമുകളിൽ സ്ലാബ് ഇടാനുള്ള പൊതുമരാമത്ത് കരാറുകാരുടെ നീക്കം നാട്ടുകാർ തടഞ്ഞു. കരിപ്പായി കാർബോറാണ്ടം റോഡിലെ നിർമാണത്തിലുള്ള കാനയിലെ പ്രവൃത്തികളാണ് തടഞ്ഞത്. ഒരുമാസമായി ഈ ഭാഗത്തെ കാന പുതുക്കിനിർമിക്കുകയാണ്. തുടർന്നുള്ള ഭാഗത്തേക്ക് കാന നിർമിക്കാത്തതിനാൽ മലിനജലം കെട്ടിക്കിടക്കുന്നു. ഇതോടെ കുടിവെള്ള പൈപ്പും മലിനജലത്തിലാണ്. ദുർഗന്ധവും കൊതുകുശല്യവും വർധിച്ചു. തുടർന്നാണ് കാനയുടെ മുകളിൽ സ്ലാബ് ഇടാൻ കരാറുകാരെത്തിയത്. നാട്ടുകാർ പ്രതിഷേധിച്ചതോടെ കരാറുകാർ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ ഷിഹാബ് നീറുങ്കൽ, അലി തയ്യത്ത് എന്നിവരുമായി ചർച്ച നടത്തി. കെട്ടിക്കിടക്കുന്ന മലിനജലം പൊളിച്ചുവിടാനും ശേഷിക്കുന്ന കാനയുടെ നിർമാണം ഉടൻ പൂർത്തിയാക്കാമെന്നും ഉദ്യോഗസ്ഥർ പ്രദേശവാസികൾക്ക് ഉറപ്പുനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story