Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:38 AM GMT Updated On
date_range 2017-12-06T11:08:59+05:30ഫിഷറീസ്, സമുദ്രപഠന സാധ്യതകൾതേടി വിദ്യാർഥികൾ
text_fieldsകൊച്ചി: ഫിഷറീസ്, സമുദ്രപഠനം എന്നീ മേഖലകളുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാനും രംഗത്തെ ശാസ്ത്രഗവേഷണങ്ങളെ അടുത്തറിയാനും ആയിരത്തോളം വിദ്യാർഥികള്‍ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയില്‍ (കുഫോസ്) എത്തി. കുഫോസ് കാണാനും അടുത്തറിയാനും പൊതുജനങ്ങള്‍ക്ക് അവസരം നല്‍കാനായി സംഘടിപ്പിച്ച ഓപണ്‍ ഡേയുടെ ഭാഗമായാണ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാർഥികള്‍ കുഫോസില്‍ എത്തിയത്. മത്സ്യകൃഷിയുടെയും മത്സ്യബന്ധനത്തിെൻറയും വിവിധരീതികള്‍ കുഫോസിലെ അധ്യാപകര്‍ പരിചയപ്പെടുത്തി. മ്യൂസിയം, അക്വേറിയം, ഹാച്ചറി എന്നിവ സൗജന്യമായി സന്ദര്‍ശിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. മത്സ്യകര്‍ഷകര്‍ അടക്കം നിരവധി പൊതുജനങ്ങളും ഓപണ്‍ ഡേയില്‍ കുഫോസ് സന്ദര്‍ശിച്ചു. കുഫോസ് ജലാശയങ്ങളില്‍നിന്ന് ചൂണ്ടയിട്ടും വലവീശിയും മീന്‍ പിടിക്കാനുള്ള സൗകര്യവും ഓപണ്‍ ഡേയിലുണ്ടായിരുന്നു. കര്‍ഷകര്‍ക്ക് മത്സ്യകൃഷി സംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കാൻ പ്രത്യേക കൗണ്ടറും പ്രവര്‍ത്തിച്ചു.
Next Story