Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:38 AM GMT Updated On
date_range 2017-12-06T11:08:59+05:30ഫോര്‍ട്ട്കൊച്ചി-^വൈപ്പിന്‍ ജങ്കാര്‍ സർവിസ് ഇന്ന് വൈകീട്ട് നിര്‍ത്തും
text_fieldsഫോര്‍ട്ട്കൊച്ചി--വൈപ്പിന്‍ ജങ്കാര്‍ സർവിസ് ഇന്ന് വൈകീട്ട് നിര്‍ത്തും ഫോര്‍ട്ട് ക്യൂണ്‍ ബോട്ട് പരീക്ഷണയോട്ടം നടത്തി മട്ടാഞ്ചേരി: റോ റോ ജെട്ടിയുടെ മൂറിങ് നിർമാണവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ ജങ്കാര്‍ സര്‍വിസ് ബുധനാഴ്ച വൈകീട്ട് ആറോടെ നിര്‍ത്തും. നഗരസഭ അധികൃതരുടെ ഉത്തരവിനെ തുടര്‍ന്നാണ് ജങ്കാര്‍ സർവിസ് നിര്‍ത്തുന്നത്. നാളെ മുതല്‍ നഗരസഭയുടെ വലിയ ബോട്ടായ ഫോര്‍ട്ട് ക്യൂണ്‍ സര്‍വിസ് നടത്തുന്നത് മൂലം യാത്രാക്ലേശം ഒരു പരിധി വരെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിെൻറ ഭാഗമായി ബോട്ട് ചൊവാഴ്ച പരീക്ഷണയോട്ടം നടത്തി. ബോട്ട് സര്‍വിസ് നടത്തിപ്പിന് കിന്‍കോയുമായി കഴിഞ്ഞ ദിവസം കരാര്‍ ഒപ്പിട്ടിരുന്നു.1.82 കോടി ചിലവഴിച്ച് നിര്‍മിച്ച ബോട്ടില്‍ 150 പേര്‍ക്ക് യാത്ര ചെയ്യാനാകും. പരീക്ഷണയോട്ടത്തില്‍ നഗരസഭ ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷൈനി മാത്യൂ, കിന്‍കോ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. പരീക്ഷണ ഒാട്ടം വിജയകരമായിരുന്നുവെങ്കിലും ഫോര്‍ട്ട്കൊച്ചി ഭാഗത്തെ ജെട്ടിയില്‍ ഇറങ്ങുന്നതിന് ചെറിയ പ്രയാസം നേരിടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ റാമ്പ് സ്ഥാപിക്കും. നിലവിലുള്ള പാപ്പി ബോട്ട് സർവിസ് ഏതാനും ദിവസം കൂടിയുണ്ടാകും. ജങ്കാര്‍ സര്‍വിസ് നിര്‍ത്തി വെക്കാതെ റോ റോ ജെട്ടിയുടെ മൂറിങ് സംവിധാനം നിർമിക്കാനാവില്ല. തുടര്‍ന്നാണ് നഗരസഭ സര്‍വിസ് നിര്‍ത്തി വെക്കാന്‍ കരാറുകാരോടാവശ്യപ്പെട്ടത്. അതേസമയം, പുതുവത്സരാഘോഷങ്ങളും പരീക്ഷയുമൊക്കെ ആരംഭിക്കാനിരിക്കെ ജങ്കാര്‍ സര്‍വിസ് നിര്‍ത്തിവെക്കുന്നത് യാത്രാക്ലേശത്തിനിടയാക്കും. മാനവ മൈത്രി സംഗമം നെട്ടൂർ: മാനവമൈത്രി സംഗമം എന്ന തലക്കെട്ടിൽ 'മുഹമ്മദ് നബിയെ അറിയാനും അറിയിക്കാനും' എന്ന വിഷയത്തിൽ പ്രവാചക പ്രകീർത്തന പ്രഭാഷണം 10ന് രാവിലെ 9.30ന് നെട്ടൂർ ഹിദായത്തുൽ ഇസ്ലാം മദ്റസ ഓഡിറ്റോറിയത്തിൽ നടക്കും. സർവൻറ്സ് ഓഫ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Next Story