Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കുകൾ...

ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

text_fields
bookmark_border
കൊച്ചി‍: പറവൂർ ഗോതുരുത്ത് ലിങ്ക് പാലത്തി​െൻറ അപ്രോച്ച് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഗോതുരുത്ത് കോണത്ത് വീട്ടില്‍ ചേന്ദമംഗലം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറ് കെ.സി. ആൻറിബോയുടെ മകന്‍ ആന്‍സല്‍ കെ. മൈക്കിള്‍ (20), കോണത്തുവീട്ടില്‍ ജോസഫ് സലിയുടെ മകന്‍ ലെനിന്‍ (ലെനീസ്--27) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. ബൈക്കുകള്‍ ഓടിച്ചിരുന്നവരാണ് മരിച്ചത്. ഇരുബൈക്കി​െൻറയും പിന്നിലിരുന്ന രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഗോതുരുത്ത് പ്ലാക്കല്‍ ഫ്രാന്‍സിസി​െൻറ മകന്‍ നോര്‍വിന്‍ (22), പുത്തന്‍ ചക്കാലക്കല്‍ സെബാസ്റ്റ്യ​െൻറ മകന്‍ അഖില്‍ (21) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍സലിനെയും ലെനിനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തങ്കമ്മ കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗം മലയിൽ വീട്ടിൽ ശ്രീധര​െൻറ ഭാര്യ തങ്കമ്മ ശ്രീധരൻ (60) നിര്യാതയായി. മക്കൾ: ബിജു (കേരള പോലീസ്, തൃപ്പൂണിത്തുറ), സിജു, സുനിത. മരുമക്കൾ: സനിത, രാജീവ്, രമ്യ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story