Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅവയവദാനത്തെ...

അവയവദാനത്തെ പ്രോത്സാഹിപ്പിക്കാൻ പരിപാടികൾ ആവിഷ്​കരിക്കും ^മന്ത്രി കെ.കെ. ശൈലജ

text_fields
bookmark_border
അവയവദാനത്തെ പ്രോത്സാഹിപ്പിക്കാൻ പരിപാടികൾ ആവിഷ്കരിക്കും -മന്ത്രി കെ.കെ. ശൈലജ കൊച്ചി: സംസ്ഥാനത്ത് അവയവദാനത്തെ പ്രോത്സാഹിപ്പിക്കാൻ പരിപാടികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. സമീപകാലങ്ങളിൽ അവയവദാനത്തിൽ കുറവ് സംഭവിച്ചത് സര്‍ക്കാറി​െൻറ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ബോധവത്കരണമടക്കമുള്ള പരിപാടികള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സൊസൈറ്റി ഫോര്‍ ഹാര്‍ട്ട് ഫെയിലിയര്‍ ആന്‍ഡ് ട്രാന്‍സ്പ്ലാേൻറഷന്‍ കൊച്ചി ഐ.എം.എ ഹാളില്‍ സംഘടിപ്പിച്ച ലോകത്തെ ആദ്യത്തെ ഹൃദയംമാറ്റിെവക്കല്‍ ശസ്ത്രക്രിയയുടെ 50ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അവയവദാനത്തി​െൻറ മറവില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്ക് തടയിടാനാണ് സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ നിയമംമൂലം കര്‍ശനമാക്കിയത്. ഹൃദയ ശസ്ത്രക്രിയകള്‍ക്കടക്കമുണ്ടാകുന്ന ഭീമമായ പണച്ചെലവിന് പരിഹാരം കാണുന്നതിനായി ജില്ലതോറും ശസ്ത്രക്രിയാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന പദ്ധതിക്കും ആരോഗ്യവകുപ്പ് നേതൃത്വം നല്‍കും. ഹൃദയം മാറ്റിെവക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പാനല്‍ ചര്‍ച്ചയും ഐ.എം.എ ഹാളില്‍ നടന്നു. മാധ്യമപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ആദ്യ ഹൃദയം മാറ്റിെവക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപുറം, ഹൈബി ഈഡന്‍ എം.എൽ.എ, ഐ.എം.എ പ്രസിഡൻറ് ഡോ. വര്‍ഗീസ് ചെറിയാന്‍, വയലിനിസ്റ്റ് അഭിജിത്ത്, എസ്.എച്ച്.എഫ്.ടി സെക്രട്ടറി ഡോ. ജാബിർ അബ്‌ദുല്ലക്കുട്ടി, ഡോ. നോബിൾ േഗ്രഷ്യസ്, ഡോ. മാത്യു ജേക്കബ്, ഡോ. രതീഷ് രാധാകൃഷ്ണൻ, മാത്യു അച്ചാടൻ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു. ചർച്ചയിൽ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളും ആവശ്യങ്ങളും മന്ത്രി ശൈലജക്ക് സമർപ്പിച്ചു. അഞ്ഞൂറോളം വ്യക്തികൾ അവയവദാന സമ്മതപത്രം നൽകി പ്രതിജ്ഞ എടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story