Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്ലാസ്​റ്റിക്​...

പ്ലാസ്​റ്റിക്​ സംസ്‌കരണ യൂനിറ്റ് സമർപ്പിച്ചു

text_fields
bookmark_border
മാരാരിക്കുളം: ആര്യാട് പഞ്ചായത്തിൽ പ്ലാസ്റ്റിക് സംസ്‌കരണ യൂനിറ്റ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. 7000 വീടുകളിലും 500ലേറെ വ്യാപാരസ്ഥാപനങ്ങളിലും ക്യൂ.ആര്‍ കോഡ് അടിസ്ഥാനമാക്കി പ്ലാസ്റ്റിക് മാലിന്യം സംഭരിക്കുന്ന പദ്ധതിയാണിത്. ഇതി​െൻറഭാഗമായി 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ആധുനികസഹായത്തോടെ പുനഃചംക്രമണത്തിന് വിധേയമാക്കി റോഡ് നിര്‍മാണത്തിന് ഉപയോഗിക്കാനാണ് ലക്ഷ്യം. പരിശീലനം ലഭിച്ച 36 ഹരിതസേന പ്രവര്‍ത്തകരാണ് വീടുകളില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്. ഹരിതസേന പ്രവര്‍ത്തകര്‍ക്ക് മാസം 6000 രൂപ വീതം വേതനം നല്‍കും. ഇതിനായി വീടുകളില്‍നിന്ന് മാസം 30 രൂപയും കടകളില്‍നിന്ന് 100 രൂപയും ഈടാക്കും. പ്ലാസ്റ്റിക് സംസ്‌കരണം കൂടാതെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് സമീപം കേന്ദ്രീകൃത മണ്ണിര കമ്പോസ്റ്റ് യൂനിറ്റി​െൻറ പ്രവര്‍ത്തനം ആറുലക്ഷം രൂപ ചെലവഴിച്ച് വിപുലപ്പെടുത്തും. ഇതോടൊപ്പം മുഴുവന്‍വീടുകളിലും കുറ്റിക്കുരുമുളക് തൈകള്‍, 15 ഇനം പച്ചക്കറി തൈകള്‍ തുടങ്ങിയവ എത്തിക്കും. ഹരിതകിരണം പദ്ധതിക്കായി ജില്ല പഞ്ചായത്ത് 32 ലക്ഷം രൂപയും ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് സംസ്‌കരണ യൂനിറ്റ് തരംതിരിച്ച് റോഡി​െൻറ ടാറിങ്ങിന് ഉപയോഗിക്കാന്‍കഴിയണമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് കവിത ഹരിദാസ് അധ്യക്ഷത വഹിച്ചു. നടൻ അനൂപ് ചന്ദ്രന്‍ വിശിഷ്ടാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. രഘുനാഥ്, അജി കാട്ടൂര്‍, ജോയി സെബാസ്റ്റ്യന്‍ എന്നിവരെ ഷീന സനല്‍കുമാര്‍ ആദരിച്ചു. കെ.ടി. മാത്യു, പി.എ. ജുമൈലത്ത്, സുമ ശശിധരന്‍, സിനിമോൾ ജോജി, പ്രസന്ന രാജേന്ദ്രന്‍, അനിത ഗോപിനാഥ്, ബി. സുരേഷ്, എ. ശിവരാജന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാര്‍, ബിന്‍സ് സി. തോമസ്, കെ.എസ്. രാജേഷ്, കബീര്‍ ബി. ഹാറൂണ്‍, അജികുമാര്‍, ടി.ബി. കാര്‍ത്തികേയന്‍, പി. മനോജ്, രശ്മി രാജേഷ്, രേണുക, ഷിനി ഷിജു, മായ ജയരാജ്, ഷീജ പ്രദീപ്, ബിന്ദു മധുകുമാര്‍, അജിതകുമാരി, അനില്‍കുമാര്‍, ടി.ആര്‍. രമേശ്, ഷീബ സാജു, ഡോ. കണ്ണന്‍, അക്ഷയ് ശശിധരന്‍, സ്മിത റെജി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിപിന്‍രാജ് സ്വാഗതവും സെക്രട്ടറി എസ്. വീണ നന്ദിയും പറഞ്ഞു. ആക്രമണം അപലപനീയം ആലപ്പുഴ: താനൂർ ഉണ്യാലിൽ നബിദിനറാലിക്ക് നേരെ നടന്ന ആക്രമണം സമാധാനജീവിതത്തിന് വിഘാതവും അപലപനീയവുമാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡൻറ് സി. മുഹമ്മദ് അൽഖാസിമി, ജംഇയ്യതുൽ മുഅല്ലിമീൻ റേഞ്ച് പ്രസിഡൻറ് എൻ.പി.എ. നാസ്വിർ മുസ്ലിയാർ, ജനറൽ സെക്രട്ടറി പി.എ. ശിഹാബുദ്ദീൻ മുസ്ലിയാർ, ജംഇയ്യതുൽ ഖുത്വുബ മേഖല പ്രസിഡൻറ് കെ.എ. നിസാമുദ്ദീൻ ഫൈസി, ജനറൽ സെക്രട്ടറി എ.എം.എം. റഹ്മത്തുല്ലാഹ് മുസ്ലിയാർ, എസ്.വൈ.എസ് മേഖല പ്രസിഡൻറ് അബ്ദുസ്സമദ് മുസ്ലിയാർ, സെക്രട്ടറി ഇ.എൻ.എസ്. നവാസ്, എസ്.എം.എഫ് മേഖല പ്രസിഡൻറ് ടി.എ. മെഹബൂബ്, സെക്രട്ടറി സൈനുദ്ദീൻ, എസ്.കെ.എസ്.എസ്.എഫ് മേഖല ആക്ടിങ് പ്രസിഡൻറ് എ. ഷജീർ മുസ്ലിയാർ, സെക്രട്ടറി എ.എം.എം. ശാഫി റഹ്മത്തുല്ലാഹ്, എസ്.കെ.എസ്.ബി.വി ജില്ല ജനറൽ സെക്രട്ടറി ഐ. മുഹമ്മദ് മുബാശ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. നാടി​െൻറ ഐക്യവും സൗഹൃദവും ഉറപ്പിക്കുന്ന ഇത്തരം സന്ദേശറാലികൾക്ക് നേരെ നടക്കുന്ന അക്രമസംഭവങ്ങളെ ആശങ്കയോടെയാണ് സമൂഹം കാണുന്നത്. വീണ്ടും ആവർത്തിക്കാതിരിക്കാൻ അധികൃതർ ശ്രദ്ധചെലുത്തണമെന്നും നേതാക്കൾ പറഞ്ഞു. കണ്ടമംഗലത്തെ ലക്ഷാർച്ചനക്ക് ലക്ഷദീപ കാഴ്ചയോടെ സമാപനം ചേർത്തല: കണ്ടമംഗലം രാജരാജേശ്വരി മഹാദേവിക്ഷേത്രത്തിലെ ലക്ഷാർച്ചനക്ക് ലക്ഷദീപ കാഴ്ചയോടെ സമാപനം. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ലക്ഷദീപത്തി​െൻറ ആദ്യദീപം തെളിച്ചു. സംഘാടകസമിതി ചെയർമാൻ കെ.കെ. മഹേശൻ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.എൽ.എ പ്രതിഭകളെ ആദരിച്ചു. ആയിരത്തിൽപരം വനിതകൾ അണിനിരന്ന നൃത്ത ദീപാർപ്പണം എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ഡി. ഗഗാറിൻ, രാമചന്ദ്രൻ കൈപ്പാരിശ്ശേരിൽ, ഷാജി കെ. തറയിൽ, എൻ.എൻ. സജിമോൻ, സജേഷ് നന്ദ്യാട്ട്, ആർ. പൊന്നപ്പൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story