Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാജ വാറ്റ് കേന്ദ്രം...

വ്യാജ വാറ്റ് കേന്ദ്രം റെയ്ഡ് ചെയ്തു

text_fields
bookmark_border
ആലുവ: വ്യാജ വാറ്റ് കേന്ദ്രം റെയ്ഡ് ചെയ്തതിനെ തുടര്‍ന്ന് 150 ലിറ്റര്‍ വാഷും മൂന്ന് ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസി​െൻറ നേതൃത്വത്തിലാണ് കറുകുറ്റി മുങ്ങുപ്പിള്ളി അടിച്ചിലിയില്‍ കാച്ചപ്പിള്ളി വീട്ടില്‍ യാക്കോബി​െൻറ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഇവിടെ സ്ഥിരമായി വാറ്റ് നിർമിക്കുന്നതായി വിവരം ലഭിച്ചതോടെയാണ് എക്‌സൈസ് പരിശോധന നടത്തിയത്. കേസിലെ പ്രതി യാക്കോബ് ഒളിവിലാണ്. സമാനമായ നിരവധി കേസുകള്‍ യാക്കോബി​െൻറ പേരിലുണ്ട്. 2015ൽ യാക്കോബിനെതിരെ 20 ലിറ്റര്‍ വ്യാജവാറ്റുമായി എക്‌സൈസ് പിടികൂടിയിരുന്നു. എക്‌സൈസ് സര്‍ക്കിള്‍ കെ.പി. ജീസണ്‍, ടി.ഡി. ജോസ്, അരുണ്‍കുമാര്‍, സജീവ് കുമാര്‍, വാസുദേവന്‍, അനീഷ് മോഹനന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. ea vatt കറുക്കുറ്റി മുങ്ങുപ്പിള്ളി അടിച്ചിലിയിലെ യാക്കോബി​െൻറ വീട്ടില്‍നിന്ന് കണ്ടെടുത്ത മദ്യവും വാറ്റ് ഉപകരണങ്ങളും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story