Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജസ്​റ്റിസ്​ വി.ആർ....

ജസ്​റ്റിസ്​ വി.ആർ. കൃഷ്​ണയ്യർ അനുസ്​മരണവും സെമിനാറും നാളെ

text_fields
bookmark_border
കൊച്ചി: ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിനിറ്റിയുടെ (എഫ്.ഡി.സി.എ) ആഭിമുഖ്യത്തിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അനുസ്മരണവും സെമിനാറും തിങ്കളാഴ്ച എറണാകുളം ടൗൺഹാളിൽ നടക്കും. വൈകുന്നേരം 4.30ന് പരിപാടി ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എഫ്.ഡി.സി.എ ചെയർമാൻ ജസ്റ്റിസ് കെ. സുകുമാരൻ അധ്യക്ഷത വഹിക്കും. പ്രഫ. എം.കെ. സാനു കൃഷ്ണയ്യർ അനുസ്മരണ പ്രഭാഷണം നടത്തും. 'സാഹോദര്യം ഇന്ത്യൻ ജനാധിപത്യത്തി​െൻറ കരുത്ത്' എന്ന വിഷയത്തിൽ മാധ്യമം-മീഡിയാവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പ്രഭാഷണം നടത്തും. 'ദേശീയത സാംസ്കാരിക വൈവിധ്യങ്ങളുടെ കരുത്തും ഭാവിയും' എന്ന വിഷയത്തിൽ ഡോ. ഇ.വി. രാമകൃഷ്ണനും, 'മതേതരത്വം ബഹുസ്വരത ഇന്ത്യയുടെ ചരിത്രവും സാധ്യതയും' എന്ന വിഷയത്തിൽ ടി.ഡി. രാമകൃഷ്ണനും, 'സാഹോദര്യം ഇന്ത്യയുടെ ആത്മാവ്, നാളേക്കുള്ള ഇൗടുവെയ്പ്' എന്ന വിഷയത്തിൽ പ്രഫ. കൽപറ്റ നാരായണനും സംസാരിക്കും. സോഷ്യലിസത്തി​െൻറയും മതേതരത്വത്തി​െൻറയും ശക്തനായ വക്താവായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യർ. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെല്ലാം മതേതരത്വത്തെ അർഥശൂന്യമാക്കുന്ന അസഹിഷ്ണുത ശക്തിെപ്പട്ടുവരുന്ന ഇൗ അവസരത്തിൽ കൃഷ്ണയ്യർ എന്ന മഹത്വ്യക്തിത്വത്തെ അനുസ്മരിക്കുന്നതിന് ഏറെ പ്രസക്തിയുണ്ടെന്ന് എഫ്.ഡി.സി.എ വൈസ് ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ പ്രഫ. കെ. അരവിന്ദാക്ഷൻ, കെ.കെ. ബഷീർ, സുഹൈൽ ഹാഷിം എന്നിവരും പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story