Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2017 5:35 AM GMT Updated On
date_range 2017-12-03T11:05:59+05:30കാറ്റിൽ പറവൂരിൽ വീട് തകർന്നു
text_fieldsപറവൂർ: വെള്ളിയാഴ്ച ഉണ്ടായ ശക്തമായ കാറ്റില്‍ വീട് തകർന്നു. വാവക്കാട് ചെത്തിപ്പറമ്പിൽ മുകുന്ദെൻറ ഓടിട്ട വീടാണ് തകർന്നത്. പുലർച്ച നാലിന് ഉണ്ടായ കാറ്റിൽ മേൽക്കൂര നിലംപൊത്തി. പിന്നിലെ ഭിത്തികൾ തകർന്നു. അപകടസമയം മുകുന്ദൻ, ഭാര്യ അജിത, മകൻ അജിത്ത്, മരുമകൾ സന്ധ്യ, പേരക്കുട്ടി അഞ്ജന എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ശുചിമുറിയുടെ മേൽക്കൂരയിലെ ഓടുകളാണ് ആദ്യം നിലംപൊത്തിയത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് പുറത്തിറങ്ങിയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. മുകുന്ദനും മകൻ അജിത്തും കൂലിപ്പണിക്കാരാണ്. താൽക്കാലികമായി അയൽവാസികളുടെ വീടുകളിൽ അഭയം തേടിയിരിക്കുകയാണ്. വില്ലേജ് ഓഫിസറും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. ഏത്തവാഴകൾ ഒടിഞ്ഞുവീണു പറവൂർ: കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിൽ ഏത്തവാഴകൾ ഒടിഞ്ഞുവീണു. പുത്തൻവേലിക്കരയിൽ കണക്കൻകടവ് മട്ടയ്ക്കൽ ലില്ലി ദേവസി കൃഷി ചെയ്തിരുന്ന വാഴകളാണ് ഒടിഞ്ഞുവീണത്. രണ്ട് ഏക്കറിൽ 2000 വാഴയാണ് കൃഷിചെയ്തിരുന്നത്. 200 വാഴയാണ് കടപുഴകിയത്. ഇതിൽ കുലച്ച വാഴകളുമുണ്ട്. സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്തിരുന്നത്. കഴിഞ്ഞവർഷം ഓരുവെള്ളം കയറി വാഴകൾ നശിച്ചിരുന്നു. ഇതുവരെ സാമ്പത്തിക സഹായമൊന്നും ലഭിച്ചിട്ടില്ല. പെരിയാറിൽ നിന്ന് ചാലക്കുടിയാറിലേക്ക് ഓരുവെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ഇത്തവണയും കൃഷിനശിക്കുമെന്ന ആശങ്കയിലാണ് കർഷകർ.
Next Story