Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്യപിച്ച് ഫ്ലാറ്റിൽ...

മദ്യപിച്ച് ഫ്ലാറ്റിൽ ബഹളം; നാലംഗസംഘത്തെ പൊലീസ് സാഹസികമായി കീഴടക്കി

text_fields
bookmark_border
കാക്കനാട്: ഫ്ലാറ്റിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘത്തെ പൊലീസ് സാഹസികമായി കീഴടക്കി. ഇൻഫോ പാർക്കിന് സമീപം ഫ്ലാറ്റിൽ പുലര്‍ച്ചെയാണ് മദ്യപസംഘം അഴിഞ്ഞാടിയത്. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിക്കാന്‍ മുതിര്‍ന്ന സംഘത്തെ ഇൻഫോ പാർക്ക് സി.ഐ പി.കെ. രാധാമണിയുടെ നേതൃത്തില്‍ പൊലീസ് സംഘം കായികമായി കീഴടക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സൗത്ത് കളമശ്ശേരി ശാന്തിനഗര്‍ ജോസഫ് അലക്‌സ് (25), സൗത്ത് കളമശ്ശേരി എടുക്കുത്തറയില്‍ കോര ജെയിംസ് (28), പൊന്നാനി അമല്‍വാസില്‍ താജുദ്ദീന്‍ ബക്കര്‍ (28), തൃക്കാക്കര ഒലീവ് വീട്ടില്‍ അനന്ദു ജയരാജ് (26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക നടപടി തടസ്സപ്പെടുത്തിയതിനും കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story