Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:38 AM GMT Updated On
date_range 1 Dec 2017 5:38 AM GMTമിഥില മോഹൻ വധം: പ്രതികളെ പിടികൂടാൻ കൂടുതൽ സമയം തേടി ൈക്രംബ്രാഞ്ച്
text_fieldsbookmark_border
കൊച്ചി: അബ്കാരി കരാറുകാരനായിരുന്ന മിഥില മോഹനെ കൊലപ്പെടുത്തിയ കേസിൽ മൂന്നും നാലും പ്രതികളായ മതിവണ്ണനെയും ഉപ്പാളിെയയും പിടികൂടാൻ ൈക്രംബ്രാഞ്ച് കൂടുതൽ സമയം തേടി. ഹൈകോടതി കൂടുതൽ സമയം അനുവദിച്ചാൽ അറസ്റ്റ് ചെയ്യാനാകുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി കെ.എം. സാബു മാത്യു വിശദീകരണ പത്രികയിൽ ചൂണ്ടിക്കാട്ടി. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന, മിഥില മോഹെൻറ മകൻ മനീഷിെൻറ ഹരജിയിലാണ് ഇൗ വിശദീകരണം. 2006 ഏപ്രിൽ അഞ്ചിനാണ് മിഥില മോഹൻ വെടിയേറ്റ് മരിച്ചത്. പ്രതികളായ മതിവണ്ണനെയും ഉപ്പാളിയെയും നേരിട്ട് അറിയാമായിരുന്ന രണ്ടാം പ്രതി ദിണ്ഡിഗൽ പാണ്ഡ്യൻ തമിഴ്നാട് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രതികൾ തമിഴ്നാട്ടിൽനിന്നുള്ളവരാണെന്ന സൂചനയുള്ളതിനാൽ തമിഴ്നാട്, കർണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുള്ള പകയാണ് കൊലക്ക് കാരണമായതെന്നും വിശദീകരണ പത്രികയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story