Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനത്ത മഴക്ക് സാധ്യത;...

കനത്ത മഴക്ക് സാധ്യത; ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം നൽകി

text_fields
bookmark_border
ചെട്ടികാടുനിന്ന് കടലിൽ പോയ 13 മത്സ്യത്തൊഴിലാളികളെക്കുറിച്ച് വിവരമില്ല ആലപ്പുഴ: മഴ കനക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗവും ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി. കന്യാകുമാരിക്ക് കിഴക്ക് രൂപപ്പെട്ട ന്യൂനമർദമാണ് ഇപ്പോഴത്തെ കാലാവസ്ഥമാറ്റത്തിന് കാരണം. 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നു. തീരപ്രദേശത്ത് ശക്തമായ കാറ്റും തിരമാലയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുത്. അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ നേരിടാൻ ദ്രുതകർമസേന, ഫയർഫോഴ്സ്, പൊലീസ് വിഭാഗങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. കാലാവസ്ഥമാറ്റം കണ്ട് വലിയ സുരക്ഷ ക്രമീകരണങ്ങളാണ് ദുരന്തനിവാരണ അതോറിറ്റി ചെയ്തിരിക്കുന്നത്. അതേസമയം, ചെട്ടികാട് ഭാഗത്തുനിന്ന് മൂന്ന് വള്ളത്തിൽ ബുധനാഴ്ച രാത്രി കടലിൽ പോയ 13 പേരെ കാണാതായെന്ന വിവരം കൺട്രോൾ റൂമിൽ ലഭിച്ചിട്ടുണ്ട്. ഇവരുടെ മൊബൈൽ േഫാണുകൾ ഇപ്പോൾ സ്വച്ച് ഓഫായ നിലയിലാണ്. മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ ജില്ല ഭരണകൂടം കോസ്റ്റ് ഗാർഡി​െൻറ സഹായം തേടി. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായാണ് വിവരം. കാലാവസ്ഥ മോശമായതിനെത്തുടർന്ന് വിനോദസഞ്ചാര മേഖല സ്തംഭിച്ചു. സുരക്ഷ കണക്കിലെടുത്ത് ശിക്കാര അടക്കമുള്ള ബോട്ടുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇടക്ക് നഗരത്തിൽ വൈദ്യുതിയും മുടങ്ങി. പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പുകൾ കടല്‍ത്തീരത്തും മലയോര മേഖലയിലും വിനോദസഞ്ചാരത്തിന് പോകരുത്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളിലെ മലയോരമേഖലയില്‍ വൈകീട്ട് ആറിനും രാവിലെ ഏഴിനും ഇടയിൽ യാത്ര ഒഴിവാക്കുക. വൈദ്യുതി തടസ്സം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്ത് സൂക്ഷിക്കുക. മോേട്ടാര്‍ ഉപയോഗിച്ച് പമ്പ്‌ ചെയ്ത് വീട്ടിലെ ആവശ്യത്തിനുള്ള ജലം പകൽ സംഭരിക്കുക. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ അടിയന്തര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക. വാഹനങ്ങള്‍ ഒരുകാരണവശാലും മരങ്ങള്‍ക്ക് കീഴില്‍ നിര്‍ത്തിയിടരുത്. മലയോര റോഡുകളില്‍ പ്രത്യേകിച്ച്, നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ ഒരുകാരണവശാലും നിര്‍ത്തിയിടരുത്. പരീക്ഷണപ്പറക്കൽ വിജയം; പാരാഗ്ലൈഡിങ് സർവിസ് ഇന്നുമുതൽ ആലപ്പുഴ: പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കിയതോടെ പാരാഗ്ലൈഡിങ് സർവിസ് വെള്ളിയാഴ്ച ആരംഭിക്കാൻ വിനോദസഞ്ചാര വകുപ്പ് തീരുമാനിച്ചു. വിനോദസഞ്ചാര വകുപ്പും മേഘാലയ പാരാഗ്ലൈഡിങ് അസോസിയേഷനും ചേർന്നാണ് ആലപ്പുഴയിലെ ആകാശക്കാഴ്ചകൾ ഒരുക്കുന്നത്. വ്യത്യസ്ത നിരക്കുകളിൽ വിവിധ പാക്കേജുകളിലായാണ് വിനോദസഞ്ചാര വകുപ്പ് ഇത് ഒരുക്കിയിരിക്കുന്നത്. രാവിലെ 6.30 മുതൽ 10 വരെയാണ് സമയം. നേവിയുടെ പ്രത്യേക അനുമതിയോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ രാവിലെ മാത്രമായിരിക്കും പറക്കാൻ അനുവദിക്കുക. പിന്നീട് രണ്ടാംഘട്ടത്തിൽ ഉച്ചകഴിഞ്ഞും പാരാഗ്ലൈഡിങ്ങിന് അവസരം ഒരുക്കും. കൊമ്മാടി ബൈപാസിന് സമീപത്തുനിന്നാണ് പറക്കൽ ആരംഭിക്കുന്നത്. ഇതിന് നിരക്കുകളും നിശ്ചയിച്ചു. 15 മിനിറ്റിന് 3000 രൂപ, 30 മിനിറ്റ് (ഫോട്ടോഗ്രഫി ഉൾെപ്പടെ) 5000, 30 മിനിറ്റ് സ്പെഷൽ രാത്രി യാത്ര10,000 രൂപ എന്ങ്ങെനെയാണ് നിരക്കുകൾ. കാലാവസ്ഥ കണക്കിലെടുത്ത് മാത്രമെ പറക്കാൻ അനുവദിക്കൂ. സാഹസിക പറക്കലിന് താല്‍പര്യമുള്ളവര്‍ ആലപ്പുഴ ഡി.ടി.പിസി ഓഫിസിലെ കൗണ്ടര്‍ വഴി ബുക്കിങ് നടത്തണം.
Show Full Article
TAGS:LOCAL NEWS 
Next Story