Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡോ. പ്രദീപൻ...

ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്​മാരക പുരസ്​കാരം കെ. സേതുരാമന്​

text_fields
bookmark_border
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഭരണഭാഷ അവലോകനസമിതി ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക പ്രഥമ മലയാളഭാഷ പുരസ്കാരം കെ. സേതുരാമന്. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസംകൊണ്ടുമാത്രമേ ജനപങ്കാളിത്തമുള്ള മാനവവികസനം സാധ്യമാവൂ എന്ന് സമർഥിക്കുന്ന 'മലയാളത്തി​െൻറ ഭാവി' എന്ന ഗ്രന്ഥത്തി​െൻറ കർത്താവാണ് സേതുരാമൻ. 2004 ബാച്ച് ഐ.പി.എസ് ഓഫിസറായ സേതുരാമൻ പൊലീസ് സർവിസിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. ഇപ്പോൾ പൊലീസ് െട്രയിനിങ് കോളജ് പ്രിൻസിപ്പലാണ്. സർവകലാശാല രജിസ്ട്രാർ ഡോ. ടി.പി. രവീന്ദ്രൻ, പ്രഫ. വത്സലൻ വാതുശ്ശേരി, ഡോ. സുനിൽ പി. ഇളയിടം എന്നിവരുൾപ്പെടുന്ന സമിതിയാണ് പുരസ്കാരജേതാവിനെ നിർണയിച്ചത്. അഞ്ചിന് സർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് പുരസ്കാരം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story