Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:35 AM GMT Updated On
date_range 1 Dec 2017 5:35 AM GMTനിർമല കോളജിൽ രുചി ഉത്സവം
text_fieldsbookmark_border
മൂവാറ്റുപുഴ: നിർമല കോളജിൽ സംഘടിപ്പിച്ച രുചി ഉത്സവം പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്കായി. കാലാവസ്ഥയോടും ആരോഗ്യത്തോടും ഇണങ്ങിനിൽക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങളാണ് രുചി ഉത്സവത്തിൽ ഒരുക്കിയത്. ശാസ്ത്രജ്ഞനും ബാലസാഹിത്യകാരനുമായ പ്രഫ.എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു. പിടി- കോഴിക്കറി, ഇറച്ചിപ്പത്തിരി, വട്ടയപ്പം, ചക്കയട, കാച്ചില്, അട, ചേമ്പ് പുഴുക്ക്, വാഴക്കൂമ്പ്, കട്ലറ്റ്, പപ്പായ ഹല്‍വ, പുട്ട്, ചീരപ്പുട്ട്, കേസരി, ലഡു, ചെമ്പരത്തി സ്ക്വാഷ്, മുളയരിക്കഞ്ഞി, കപ്പ, മീന്‍കറി, വിവിധയിനം ഷെയ്ക്കുകള്‍ എന്നിവ സ്റ്റാളുകളില്‍ നിറഞ്ഞിരുന്നു. പല വിദ്യാർഥികളും മുത്തച്ഛന്മാരോടും മുത്തശ്ശിമാരോടും ചോദിച്ച് പഠിച്ചായിരുന്നു വിഭവങ്ങൾ ഒരുക്കിയത്. 25 സ്റ്റാളാണ് വിദ്യാര്‍ഥികളും അനധ്യാപകരും ചേര്‍ന്നൊരുക്കിയത്. ഭക്ഷ്യമേളക്ക് കോളജ് പ്രിന്‍സിപ്പല്‍ ടി.എം. ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. ജോസ് കാരികുന്നേല്‍, ബര്‍സാര്‍ ഫാ. ഫ്രാന്‍സിസ് കണ്ണാടന്‍, സ്റ്റാഫ് അഡ്വൈസര്‍ ഡോ. ജോര്‍ജീ നീറണാല്‍, ഡോ. ജി.ആർ. ശ്രീജ, ഡോ. ജോണി സ്കറിയ, കോളജ് ചെയര്മാന് മണിക്കുട്ടന്, യൂനിയന്‍ ഭാരവാഹി അസ്ലം, ജനറല്‍ സെക്രട്ടറി വിഷ്ണു സുകുമാരന്‍, ആര്‍ട്സ് ക്ലബ് സെക്രട്ടറി അസ്ന മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്കി. ചിത്രം- ഭക്ഷ്യമേളയിൽനിന്ന്. ഫയൽ നെയിം Nir Mala.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story